SignIn
Kerala Kaumudi Online
Sunday, 23 August 2026 10.02 PM IST

മുസ്ളീം എന്നെഴുതിയ മുട്ട വിരിഞ്ഞുവന്ന കിളിയ്‌ക്ക് തീറ്റ നൽകുന്നത് രാഹുൽ ഗാന്ധി; ബിജെപിക്കെതിരെ പരാതി

READ ENGLISH VERSION
egg

ന്യൂഡൽഹി: ആനിമേഷൻ വീഡിയോ പോസ്റ്റ് ചെയ്‌ത് മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചെന്ന വിവാദത്തിൽ ബി.ജെ.പിക്കെതിരെ പരാതി. പാർട്ടി കർണാടക ഘടകത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ ഡൽഹി പൊലീസിൽ പരാതി നൽകി. വീഡിയോ ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും വർഗീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.


കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് അനിമേറ്റഡ് വീഡിയോയുടെ തുടക്കത്തിൽ കാണിച്ചിരിക്കുന്നത്. ഇതിൽ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്ലിം എന്നെഴുതിയ മുട്ട രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെയ്ക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികൾ പുറത്തുവരുമ്പോൾ മുസ്ലീം എന്നെഴുതിയ മുട്ടയിൽ നിന്നെത്തിയ കിളിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ടുകൾ നൽകുന്നതാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. എക്സിൽ നാല് മില്യൺ പേർ വീഡിയോ കണ്ടുകഴിഞ്ഞു. ഇസ്ലാം വിരുദ്ധത നിറഞ്ഞ വീഡിയോക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, MUSLIM, EGG, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360