SignIn
Kerala Kaumudi Online
Sunday, 23 August 2026 12.48 AM IST

ചൈനയിലേക്ക് പോയ ചരക്ക് കപ്പൽ ഒഡിഷ തീരത്ത് മുങ്ങി,​ കപ്പലിൽ 24 ജീവനക്കാർ ,​ മൂന്നു പേരെ രക്ഷിച്ചു

ship-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി : ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി. ഒഡിഷ തീരത്ത് നിന്ന് ഏകദേശം 200 നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ മുങ്ങിയതെന്നാണ് വിവരം. കപ്പലിൽ 24 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ചൈനക്കാരാണ്.ഒരാൾ ബംഗ്ലാദേശ് സ്വദേശിയും മൂന്നുപേർ മ്യാൻമാർ സ്വദേശികളുമാണ്,​. കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

പനാമയുടെ പതാകയുള്ള കപ്പൽ ആഗസ്റ്റ് 20ന് രാത്രി 10.30ഓടെയാണ് പാരദ്വീപ് തുറമുഖത്ത് നിന്ന് പുറപ്പെട്ടത്. 1700 ടൺ ഇരുമ്പയിരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിന്റെ പേര്,​ ഐ.എം.ഒ നമ്പർ,​ കൃത്യമായ ജീവനക്കാരുടെ എണ്ണം എന്നിവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആൻഡമാൻ നിക്കോബാർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നതെന്ന് കോസ്റ്റ്ഗാർഡ് പാരദ്വീപ് യൂണിറ്റ് ഡി.ഐ.ജി സഞ്ജയ് നേഗി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARGO SHIP SINKS, ODISHA COAST, CHINA BOUND SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360