
ന്യൂഡൽഹി: കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ആറുമാസം സമയം ആവശ്യപ്പെട്ടതിൽ കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീംകോടതി. കേരള വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നാലുമാസം സമയം അനുവദിക്കാനാകുമോയെന്ന് പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. കേന്ദ്രത്തിന്റെ മറുപടി അറിഞ്ഞശേഷം തീരുമാനിക്കും. സെപ്‌തംബർ 7ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |