SignIn
Kerala Kaumudi Online
Monday, 21 September 2026 4.08 AM IST

ഖത്തർ എയർവേ‌യ്‌സ്  ആകാശച്ചുഴിയിൽപ്പെട്ടു 12 പേർക്ക് പരിക്ക്

pic

ഡബ്ലിൻ: ദോഹയിൽ നിന്ന് അയർലൻഡിലെ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേ‌യ്‌സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 പേർക്ക് നിസാര പരിക്ക്. വിമാനം ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 5.30ന് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. ബോയിംഗ് 787 ഡ്രീംലൈനർ മോഡൽ വിമാനം തുർക്കിക്ക് മുകളിലൂടെ സഞ്ചരിക്കവെയാണ് 20 സെക്കൻഡ് നേരത്തേക്ക് ആകാശച്ചുഴിയിൽ പെട്ടത്. അടുത്തിടെ,​ സിംഗപ്പൂർ എയർലൈൻസ് വിമാനം ആൻഡമാൻ കടലിന് മുകളിൽ വച്ച് ആകാശച്ചുഴിയിൽപ്പെട്ടിരുന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും 104 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360