
ടെഹ്റാൻ: ഇസ്രയേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാൻ പൗരനെ തൂക്കിലേറ്റി. ഹുസൈൻ പെദാരൻ എന്നയാളുടെ വധശിക്ഷയാണ് ഇന്നലെ ഇറാനിലെ ഇസ്‌ഫഹാൻ പ്രവിശ്യയിൽ നടപ്പാക്കിയത്. പ്രവിശ്യയിലെ സൈനിക, മിസൈൽ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഇയാൾ മൊസാദിന് കൈമാറിയെന്ന് ഇറാൻ അധികൃതർ ആരോപിച്ചു. ഇതിന് പ്രതിഫലമായി ഇയാൾക്ക് ഒരു തുക ലഭിച്ചെന്നും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |