SignIn
Kerala Kaumudi Online
Tuesday, 30 June 2026 10.56 AM IST

"ബെഡ്ഷീറ്റ് തലയിലിട്ട് ജനലിന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടുമോടി"; സിനിമാ സെറ്റിലെ ദിലീപിനെക്കുറിച്ച് മഞ്ജു വാര്യർ

READ ENGLISH VERSION
dileep

ഒരു കാലത്തെ ഹിറ്റ് താരജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഇരുവരും വിവാഹിതരുമായി. ദാമ്പത്യ ജീവിതം ആരംഭിച്ചതോടെ മഞ്ജു സിനിമയിൽ നിന്നുമാറി നിൽക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും വിവാഹ മോചനവും ഏറെ ചർച്ചയായിരുന്നു.

വിവാഹമോചിതരായെങ്കിലും ഇരുവരും പരസ്പരം പഴിചാരിയില്ല. വിവാഹമോചിതരാകാനുള്ള കാരണം ആരാധകർ തിരഞ്ഞെങ്കിലും ഇരുവരും അത് വെളിപ്പെടുത്തിയില്ലെന്ന് മാത്രമല്ല പരസ്പര ബഹുമാനത്തോടെയാണ് സംസാരിക്കാറ്.

ഇപ്പോഴിതാ ഒരു ചാനൽ പരിപാടിക്കിടെ ദിലീപ്, മനോജ് കെ ജയൻ എന്നിവർക്കൊപ്പമുള്ള പഴയ ലൊക്കേഷൻ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു ഇപ്പോൾ. 'നായികയായിട്ടുള്ള ആദ്യ സിനിമയായിരുന്നു. ആ സെറ്റിലുണ്ടായിരുന്നത് രസകരമായ അനുഭവമായിരുന്നു. പ്രത്യേകിച്ച് ദിലീപേട്ടനും മനോജേട്ടനുമൊക്കെ. പ്രേതത്തിന്റെ കാര്യമൊക്കെ പറഞ്ഞ് പേടിപ്പിച്ചു.

മണിയേട്ടനുമുണ്ടായിരുന്നു. താമസിച്ചിരുന്ന ചെറുതുരുത്തിയിലെ ഗസ്റ്റ് ഹൗസിൽ പ്രേതബാധയുണ്ടെന്ന കഥയൊക്കെ പറഞ്ഞു. അങ്ങനെയുണ്ടോയെന്ന് എനിക്കറിഞ്ഞൂട. ഇവരൊക്കെ കൂടി രാത്രി ബെഡ്ഷീറ്റ് തലയിൽ കൂടിയിട്ട് ജനലിന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി.'- മഞ്ജു പറഞ്ഞു.


1998ലാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. 2015ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. മീനാക്ഷി എന്നൊരു മകളും ഇവർക്കുണ്ട്. മീനാക്ഷി ദിലീപിനൊപ്പമാണ്. അതേസമയം, മഞ്ജു ഇപ്പോൾ സിനിമയിൽ സജീവമാണ്. അജിത്തിന്റെ തുനിവ് ആണ് അവസാനം റിലീസ് ചെയ്ത പടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DILEEP, MANJUWARRIER, MALAYALAMMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY