തിയേറ്ററിൽ വൻ വിജയമാകാതെ പോയെങ്കിലും ഒ.ടി.ടിയിൽ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകനായ ചിത്രം സംവിധാനം ചെയ്തത് കൃഷ്ണദാസ് മുരളിയാണ്. പിന്നാലെ ഭരതനാട്യത്തിന്റെ രണ്ടാംഭാഗമായ മോഹിനിയാട്ടവും എത്തി. ഈ സിനിമ തിയേറ്ററിലുംഒ.ടി.ടിയിലും ഒറുപോലം വിജയം നേടി. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മോഹിനിയാട്ടം സിനിമയുടെ സക്‌സസ് മീറ്റിൽ വച്ചാണ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. ഭരതനാട്യം 3; രാസലീല എന്നാണ് ചിത്രത്തിന്റെ പേര്. സായ്‌കുമാറും കലാരഞ്ജിനിയും ചേർന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. ഇക്കുറി ഹൊറർ കോമഡി ജോണറിലുള്ളതാകും സിനിമയെന്നാണ് വിവരം. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ് , തോമസ് തിരുവല്ല ഫിലീംസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്. അനുപമ നമ്പ്യാർ എന്നിവരാണ്. കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാംഭാഗത്തിന്റെ രചയിതാവും സംവിധായകനും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |