SignIn
Kerala Kaumudi Online
Saturday, 26 September 2026 2.19 PM IST

10 കെ വി ലൈൻ : സർവ്വേ ഉദ്യോഗസ്ഥരും സമര സമതിയും നേർക്കുനേർ

kpn
വൈദ്യുത വകുപ്പിലെ സർവ്വേ വിഭാഗം ഉദ്യോഗസ്ഥർ 110 കെ വി ഡബിൾ സർക്യൂട്ട് പദ്ധതിയുടെ സർവ്വയ്ക്കായി അയ്യപ്പൻ കോവിൽ തൂക്കുപാലത്ത് എത്തിയതിനെ തുടർന്ന് സ്ഥലത്ത് സമരസമിതി അംഗങ്ങളും ഗ്രാമപഞ്ചായത്ത് അധികൃതരും എത്തിയപ്പോൾ.

കട്ടപ്പന :പീരുമേട് കട്ടപ്പന 110 കെ. വി ലൈൻ ഡബിൾ സർക്യൂട്ട് പദ്ധതിയുടെ സർവ്വേയ്ക്കായി വനംവകുപ്പിന്റെ അനുമതി ഇല്ലാതെ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് സമരസമിതി .110 കെ .വി ലൈൻ പദ്ധതിയുടെ പ്രാരഭ സർവേപ്രകാരം നടപടി തുടങ്ങാൻ അനുമതി നൽകിയ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നിവേദനവുമായി മന്ത്രിയെ കണ്ട് ചർച്ചയും നടത്തിയിരുന്നു. ഇത് പ്രകാരം വനത്തിന് സമീപത്ത് കൂടി ലൈൻ വലിക്കാൻ തീരുമാനമെടുക്കുകയും ഈ മാസം 15 ന് മുമ്പ് സർവ്വെ നടത്താനും തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് വൈദ്യുതി വകുപ്പിലെ സർവ്വെ ടീം അയ്യപ്പൻകോവിൽ തൂക്കുപാലത്ത് എത്തിയത്.എന്നാൽ സർവ്വെ നടത്താൻ വനം വകുപ്പിന്റെ അനുമതി വാങ്ങിയില്ല.ഉദ്യോഗസ്ഥരുടെ സംസാരത്തിൽ ഉണ്ടായ വീഴ്ചയാണ് വാക്ക് തർക്കത്തിലെത്തിയത് എന്നാണ് ജനപ്രതിനിധികളുടെയും സമരസമിതിയുടെയും ആരോപണം .

കാഞ്ചിയാർ പഞ്ചായത്തിലെ ആറോളം വാർഡുകളിലെ ജനവാസ മേഖലയിലൂടെയാണ് 7 കിലോമീറ്റർ ദൂരത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ കൊണ്ട് പോകുവാൻ പദ്ധതിയിട്ടിയിരിക്കുന്നത്. ഇത് വലിയ എതിർപ്പിന് ഇടയാക്കുകയും സമരസമിതി അടക്കം രൂപീകരിച്ച് പ്രതിരോധിക്കാൻ ജനങ്ങൾ സജ്ജമാകുകയും ചെയ്തിരുന്നു.ജനങ്ങളുട എതിർപ്പിനെ തുടർന്നാണ് പുതിയ സർവ്വെ നടത്തി പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL