SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.39 PM IST

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ യുവാവ് മരിച്ചു

READ ENGLISH VERSION
obit-nishad

പുതുക്കാട് : റുമേനിയയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ യുവാവ് മരിച്ചു. ചെങ്ങാലൂർ പാലപ്പറമ്പിൽ ചന്ദ്രന്റെ മകൻ നിഷാദാണ് (34) ഖത്തറിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മരിച്ചത്. റുമേനിയയിൽ നിന്നും ഖത്തറിലെത്തി വിമാനം മാറിക്കയറുകയായിരുന്നു നിഷാദ്.

റുമേനിയയിൽ ഫിറ്ററായി ജോലി ചെയ്യുന്ന ഇയാൾ മൂന്ന് മാസം മുമ്പാണ് നാട്ടിൽ നിന്നും പോയത്. സുഖമില്ലാത്തതിനാൽ ചികിത്സയ്ക്കായാണ് നിഷാദ് നാട്ടിലേക്ക് വന്നത്. ഞായറാഴ്ച രാവിലെ പത്തിനെത്തുന്ന ഖത്തർ എയർവേയ്‌സിൽ താനെത്തുമെന്ന് ബന്ധുക്കളെ നിഷാദ് അറിയിച്ചിരുന്നു. ഇതനുസരിച്ച് ആംബുലൻസുമായി കാത്തുനിന്ന ബന്ധുക്കളെ തേടി നിഷാദിന്റെ മരണ വാർത്തയാണെത്തിയത്. ഭാര്യ : അതുല്യ. മാതാവ് : തങ്കമണി. സഹോദരി : നിഷ. മകൾ: ജാനകി (രണ്ടര വയസ്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA