
ഞായറാഴ്ച മാത്രം കേരളത്തിൽ മൂന്നു കോടിക്ക് മുകളിൽ കളക്ഷൻ നേടി കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി. ഓരോ ദിവസവും ബോക്സ് ഓഫീസ് കളക്ഷനിൽ വൻ വർദ്ധനവിലേക്ക് കുതിക്കുകയാണ്. മുന്നൂറ്റി അൻപതില്പരം ഹൗസ് ഫുൾ ഷോകളും ഇരുന്നൂറിലധികം എക്സ്ട്രാ ഷോകളുമാണ് കേരളത്തിലെ മാത്രം കണക്കുപുറത്തു വരുമ്പോൾ ലഭിക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ജിത്തു അഷ്റഫാണ് സംവിധാനം.
വിദേശ രാജ്യങ്ങളിലും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായർ, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥാകൃത്തും ഇലവീഴപൂഞ്ചിറയുടെ സംവിധായകനുമായ ഷാഹി കബീറാണ് തിരക്കഥ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. ചമൻ ചാക്കോ ചിത്രസംയോജനവും ജെക്്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. പി.ആർ.ഒ: പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |