SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.07 PM IST

ആവശ്യക്കാരേറെ, വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ പണം വാരിയെറിഞ്ഞ്‌ കുഞ്ചാക്കോ ബോബൻ; ലേലത്തിൽ നിന്ന് പിന്മാറി നിവിൻ പോളി

READ ENGLISH VERSION
kunchacko-boban

ഇഷ്ട നമ്പറുകൾ സ്വന്തമാക്കാൻ എറണാകുളം ആർ.ടി.ഒ ഓഫീസിൽ സിനിമാതാരങ്ങളുടെ മത്സരം. കഴിഞ്ഞദിവസം നടന്ന വാശിയേറിയ നമ്പർ ലേലത്തിൽ നടൻ കുഞ്ചാക്കോ ബോബൻ ആണ് KL 07 DG 0459 നമ്പർ സ്വന്തമാക്കിയത്.

കുഞ്ചാക്കോ ബോബന്റെ നമ്പർ ഫാൻസി ഗണത്തിൽ പെട്ടതല്ലെങ്കിലും ഈ നമ്പറിന് മറ്റ് ആവശ്യക്കാർ വന്നതോടെ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഓൺലൈനായി നടന്ന ലേലത്തിൽ ഇരുപതിനായിരം രൂപയ്ക്കാണ് താരം നമ്പർ സ്വന്തമാക്കിയത്.

അതേസമയം ഇഷ്ട നമ്പർ സ്വന്തമാക്കാതെ നിവിൻ പോളി ലേലത്തിൽ നിന്ന് പിന്മാറി. നിവിൻ പോളി ബുക്ക് ചെയ്തിരുന്നത് KL07DG0011 എന്ന ഫാൻസി നമ്പറായിരുന്നു. ഉയർന്ന തുകയ്ക്ക് മറ്റൊരു വ്യക്തി ലേലം വിളിച്ച് നമ്പർ സ്വന്തമാക്കി. കഴിഞ്ഞദിവസം നടന്ന നമ്പർ ലേലത്തിൽ KL07DG0007 എന്ന ഫാൻസി നമ്പർ 48.26 ലക്ഷം രൂപയ്ക്കാണ് എറണാകുളം സ്വദേശി സ്വന്തമാക്കിയത്.

കേരളത്തിൽ മുമ്പ് ഏറ്റവും ഉയർന്ന തുകയുടെ നമ്പർ ലേലം 2019ലായിരുന്നു. കെ.എൽ 01 സി.കെ. 0001 എന്ന നമ്പർ 31 ലക്ഷം രൂപയ്‌ക്കാണ് അന്ന് ലേലത്തിൽ പോയത്. കഴിഞ്ഞ ദിവസം എറണാകുളം ആർ.ടിഒയ്ക്ക് കീഴിലുള്ള കെ.എൽ 07 ഡിജി 0001 എന്ന നമ്പർ 25.52 ലക്ഷം രൂപയ്‌ക്ക് പിറവം സ്വദേശി തോംസൺ സാബു സ്വന്തമാക്കി. ഈ ലേലത്തിൽ ഒരു ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ട‌ിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUNCHACKO BOBAN, MOVIE NEWS, MALAYALAM MOVIE, NIVIN PAULY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY