SignIn
Kerala Kaumudi Online
Thursday, 15 May 2025 7.41 PM IST

സ്വിം സ്യൂട്ടിൽ ക്യൂട്ടായി നന്ദന വർമ്മ; അവധി ആഘോഷം ഗോവയിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Increase Font Size Decrease Font Size Print Page
nandana-varma

'ഗപ്പി' എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് നന്ദന വർമ്മ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വിം സ്യൂട്ടിൽ പൂളിലേക്കിറങ്ങുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഗോവൻ യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് നന്ദന പങ്കുവച്ചത്.

ഗോവൻ ഭക്ഷണങ്ങളുടെയും അണിഞ്ഞ വസ്ത്രങ്ങളുടെ ചിത്രങ്ങളും നന്ദന ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ, സുവീരൻ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടു. ഗപ്പി എന്ന ചിത്രത്തിൽ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

TAGS: CINEMA, NANDANA VARMA, MOVIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.