SignIn
Kerala Kaumudi Online
Tuesday, 09 June 2026 11.36 AM IST

റിമയുടെ അഭിനയ പ്രകടനത്തിൽ സജിൻ ബാബുവിന്റെ തിയേറ്റർ

ss

റിമ കല്ലിംഗൽ, സരസ ബാലുശേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ: ദി മിത്ത് ഒഫ് റിയാലിറ്റി’ ടീസർ പുറത്ത്. കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിക്കും.

ദേശീയ അവാർഡ് കരസ്ഥമാക്കിയ ബിരിയാണിക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് തിയേറ്റർ.

മറഞ്ഞുപോകുന്ന ആചാരങ്ങളെയും, സ്ത്രീമൂല്യങ്ങളെയും വിശ്വാസവും മിത്തും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെയുമാണ് ടീസറിൽ കാണിക്കുന്നത്.ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിംഗൽ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് കരസ്ഥമാക്കിയിരുന്നു.

അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മാണം. സഹനിർമാതാവ് സന്തോഷ് കോട്ടായി ,

ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ്, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും സംഗീത സംവിധാനം സെയ്‌ദ് അബാസുമാണ്. ഗായത്രി കിഷോറാണ് വസ്ത്രാലങ്കാരം, സിങ്ക് സൗണ്ട് ഹരികുമാർ മാധവൻ നായർ, സൗണ്ട് മിക്സിംഗ് ജോബിൻ രാജ്, സൗണ്ട് ഡിസൈൻ സജിൻ ബാബുവും ജുബിൻ രാജും ചേർന്നാണ്. അജിത് സാഗർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സുബാഷ് സണ്ണി ലൈൻ പ്രൊഡ്യൂസറുമാണ്. പി.ആർ. ഒ എ. എസ് ദിനേശ്, മാർക്കറ്റിംഗും കമ്യൂണിക്കേഷനും ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).


.





Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY