SignIn
Kerala Kaumudi Online
Sunday, 28 June 2026 5.22 AM IST

കാടിന്റെ അനന്തതയിൽ ആര്യ

arya

മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​ ​ആ​ര്യ​യു​ടെ​ ​സ്വ​പ്ന​വും​ ​ആ​ഗ്ര​ഹ​വും​ ​സ​ഫ​ല​മാ​ക്കി​ ​'അ​ന​ന്ത​ൻ​കാ​ട്".​ ​മ​ല​യാ​ളി​യാ​യ​ ​ആ​ര്യ​ ​ത​മി​ഴി​ൽ​നി​ന്ന് ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​അ​തി​ഥി​യാ​യി​ ​വ​ന്നു​പോ​കു​ന്ന​ത് ​ക​ണ്ട​താ​ണ്.​ ​തൃ​ക്ക​രി​പ്പൂ​രു​കാ​ര​ൻ​ ​ജംഷാദ് ,​ ​സി​നി​മ​യി​ൽ​ ​ആ​ര്യ​യാ​യി​ ​ര​ണ്ടു​ ​പ​തി​റ്റാ​ണ്ട് ​പി​ന്നി​ടു​മ്പോ​ഴാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​നാ​യ​ക​ ​വേ​ഷം. മ​ല​യാ​ളി​ക​ളും​ ​ത​മി​ഴ് ​പ്രേ​ക്ഷ​ക​രും​ ​ഒ​രു​പോ​ലെ​ ​സ്നേ​ഹ​വും​ ​അം​ഗീ​കാ​ര​വും​ ​ന​ൽ​കു​ന്ന​തി​ന്റെ​ ​ആ​ഹ്ളാ​ദ​ത്തി​ൽ​ ​ആ​ര്യ​ ​സം​സാ​രി​ച്ചു.


മ​ല​യാ​ള​ത്തി​ൽ​ ​എ​ങ്ങ​നെ​ ​ഇ​ട​വേ​ള​ ​സം​ഭ​വി​ച്ചു​?​
മ​നഃ​പ്പൂ​ർ​വം​ ​എ​ടു​ത്ത​ത​ല്ല.​ ​ത​മി​ഴി​ൽ​ ​ഒ​രു​പാ​ട് ​ക​മ്മി​റ്റ്മെ​ന്റു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് ​സം​ഭ​വി​ച്ച​ത്.​ ​അ​തി​നൊ​പ്പം​ ​ഓ​ഗ​സ്റ്റ് ​സി​നി​മ​യു​ടെ​യും​ ​ഷാ​യു​ടെ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും​ ​നി​ർ​മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തി​ൽ​ ​എ​ല്ലാം​ ​ഏ​റെ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ച്ചു.​ ​മു​ര​ളി​ ​ഗോ​പി​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​ജി​യെ​ൻ​ ​കൃ​ഷ്ണ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വ​ലി​യ​ ​സി​നി​മ​യാ​ണ് ​'അ​ന​ന്ത​ൻ​കാ​ട് ".​ ​ആ​ദ്യ​മാ​യാ​ണ് 50​ ​കോ​ടി​യി​ല​ധി​കം​ ​ബ​ഡ്ജ​റ്റ് ​വ​രു​ന്ന​ ​സി​നി​മ​ ​ചെ​യ്യു​ന്ന​ത്.​ ​നി​ർ​മ്മാ​ണ​ച്ചെ​ല​വ് ​മാ​ത്ര​മാ​ണ് ​അ​ത്ര​യും​ .​ ​മി​നി​ ​സ്റ്റു​ഡി​യോ​യും​ ​എ​ന്റെ​ ​നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ​ ദ​ ​ഷോ​ ​പീ​പ്പി​ളും​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നും​ ​ചേ​ർ​ന്നാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​യെ​ ​സം​ബ​ന്ധി​ച്ച് ​ഇ​ത് ​വ​ള​രെ​ ​വ​ലി​യൊ​രു​ ​പ്രോ​ജ​ക്ടാ​ണ്.​ ​ആ​ദ്യ​മാ​യി​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നാ​ൽ​ ​വ​ള​രെ​ ​ആ​വേ​ശ​ത്തി​ലാ​ണ്.


അ​ന​ന്ത​ൻ​ ​കാ​ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലേ​ക്ക് ​ആ​ക​ർ​ഷി​ച്ച​ത് ​എ​ന്ത് ?
കേ​ര​ള​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​യാ​ണ് ​ 'അ​ന​ന്ത​ൻ​കാ​ട് ".​ ​സാ​ങ്ക​ല്പി​ക​ ​ക​ഥ​യാ​ണെ​ങ്കി​ലും​ ​യാ​ഥാ​ർ​ത്ഥ്യ​ത്തോ​ട് ​വ​ള​രെ​ ​അ​ടു​ത്തു​നി​ൽ​ക്കു​ന്നു.​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​എ​ളു​പ്പ​ത്തി​ൽ​ ​പ​രി​ചി​ത​മാ​കും​ ​എ​ന്നാ​ണ് ​വി​ശ്വാ​സം.​ ​ക​ഥ​യു​ടെ​ ​വ്യാ​പ്തി​യും​ ​വ​ലി​പ്പ​വും​ ​കൃ​ത്യ​മാ​യി​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​വ​ലി​യ​ ​ബ​ഡ്ജ​റ്റും​ ​മി​ക​ച്ച​ ​നി​ർ​മാ​ണ​ ​മൂ​ല്യ​വും​ ​ആ​വ​ശ്യ​മാ​യി​രു​ന്നു.​ ​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലു​മാ​യാ​ണ് ​ഒ​രു​ക്കു​ന്ന​ത്.​ ​മു​ര​ളി​ ​ഗോ​പി​യു​ടെ​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ഏ​റെ​ ​ഇ​ഷ്ട​പ്പെ​ട്ടു.​ ​ഇ​ത് ​എ​ല്ലാം​ ​അ​ന​ന്ത​ൻ​കാ​ടി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​എ​ന്നെ​ ​പ്രേ​രി​പ്പി​ച്ചു.​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​മു​ര​ളി​ ​ഗോ​പി,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​നി​ഖി​ല​ ​വി​മ​ൽ,​ ​സു​നി​ൽ​ ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.


പാ​ ​ര​ഞ്ജി​ത്തി​ന്റെ​ ​'സാ​ർ​പ​ട്ടൈ​ ​പ​ര​മ്പ​രൈ​" ​ക​രി​യ​റി​ൽ​ ​എ​ന്തെ​ല്ലാം​ ​മാ​റ്രം​ ​വ​രു​ത്തി​?
വ​ലി​യ​ ​മാ​റ്റം​ ​സം​ഭ​വി​ച്ചു​ .​ ​എ​ന്നെ​ക്കു​റി​ച്ച് ​ആ​ളു​ക​ളു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​വ​ള​രെ​യ​ധി​കം​ ​ഉ​യ​ർ​ന്നു.​അ​തൊ​രു​ ​ന​ല്ല​ ​കാ​ര്യ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​കൂ​ടു​ത​ൽ​ ​വ​ലി​യ​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​കാ​നും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ത​രം​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നും​ ​ഇ​പ്പോ​ൾ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​അ​തി​നാ​ൽ​ ​വ​രാ​ൻ​ ​പോ​കു​ന്ന​ ​സി​നി​മ​ക​ളെ​ക്കു​റി​ച്ചും​ ​പു​തി​യ​ ​വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും​ ​ഏ​റെ​ ​ആ​വേ​ശ​ത്തി​ലാ​ണ്.​ ​പാ​ ​ര​ഞ്ജി​ത് ​സാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​വേ​ട്ടു​വം​'​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​അ​ടു​ത്ത​ ​മാ​സം​ ​'​ ​സാ​ർ​പ​ട്ടൈ​ ​പ​ര​മ്പ​രൈ​ 2"ആ​രം​ഭി​ക്കും​ .​ ​അ​തു​കൊ​ണ്ട് ​പ്ര​തീ​ക്ഷ​ക​ൾ​ ​വീ​ണ്ടും​ ​വ​ലു​താ​കു​ന്നു.


ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റാ​ൻ​ ​ത​യ്യാ​റെ​ടു​പ്പും​ ​രൂ​പ​മാ​റ്റ​വും​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ത​ന്നെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​എ​ന്താ​ണ് ​കാ​ര​ണം​?
ക​ഥാ​പാ​ത്ര​ത്തി​നാ​യി​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​ഒ​രു​പാ​ട് ​ഇ​ഷ്ട​മാ​ണ്.​ ​കാ​ര​ണം,​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ​ ​ഏ​റ്റ​വും​ ​പ്ര​ധാ​നം​ ​ആ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റു​ക​ ​എ​ന്ന​താ​ണ്.​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ശാ​രീ​രി​ക​ ​രൂ​പ​വും​ ​ഭാ​വ​വും​ ​കൈ​വ​രി​ക്കു​മ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​ആ​ത്മ​വി​ശ്വാ​സം​ ​ല​ഭി​ക്കും.​ ​തീ​ർ​ച്ച​യാ​യും​ ​അ​ഭി​ന​യം,​ ​ക​ഥ​യു​ടെ​ ​പ​ശ്ചാ​ത്ത​ലം,​ ​തി​ര​ക്ക​ഥ​ ​ഇ​വ​യെ​ല്ലാം​ ​അ​ത്ര​യും​ ​പ്ര​ധാ​ന​മാ​ണ്.​ ​എ​ന്നാ​ൽ​ ​രൂ​പ​ഭാ​വ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ആ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​പൂ​ർ​ണ​മാ​യി​ ​മാ​റാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ,​ ​വെ​ല്ലു​വി​ളി​യു​ടെ​ 50​ ​ശ​ത​മാ​ന​വും​ ​പൂ​ർ​ത്തി​യാ​യ​തു​പോ​ലെ​യാ​ണ്.​ ​ബാ​ക്കി​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ഭി​ന​യ​ത്തി​ലൂ​ടെ​യും​ ​അ​വ​ത​ര​ണ​ത്തി​ലൂ​ടെ​യും​ ​പ്രേ​ക്ഷ​ക​രെ​ ​വി​ശ്വ​സി​പ്പി​ക്കാ​ൻ​ ​ക​ഴി​യും.​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​രൂ​പ​വും​ ​ശ​രീ​ര​ഭാ​ഷ​യും​ ​സ്വ​ന്ത​മാ​ക്കി​ ​അ​തി​ൽ​ ​ജീ​വി​ക്കു​ക​ ​എ​ന്ന​ത് ​വ​ള​രെ​ ​വ​ലി​യൊ​രു​ ​ഘ​ട​ക​മാ​ണ്.


തു​ട​ർ​ച്ച​യാ​യി​ ​മ​ല​യാ​ള​ ​സം​വി​ധാ​യ​ക​രോ​ടൊ​പ്പം​ ​അ​ല്ലേ​ ?
യാ​ദൃ​ച്ഛി​ക​മാ​യി​ ​സം​ഭ​വി​ച്ച​താ​ണ്.​ജി​യെ​ൻ​ ​കൃ​ഷ്ണ​കു​മാ​റി​നു​ശേ​ഷം​ ​നി​ഖി​ൽ​ ​മു​ര​ളി​ക്ക് ​ഒ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​'​പ്ര​ണ​യ​വി​ലാ​സം​" ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നി​ഖി​ൽ​ ​മു​ര​ളി​ക്കൊ​പ്പ​മാ​ണ് ​'​ആ​ര്യ​ 40"​ .​ ​പ്ര​ണ​യ​വി​ലാ​സം​ ​ഒ​രു​പാ​ട് ​ഇ​ഷ്ട​പ്പെ​ട്ടു.​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ചെ​യ്യ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​'​രാ​ജാ​ ​റാ​ണി​" ​പോ​ലൊ​രു​ ​ഫീ​ൽ​ഗു​ഡ് ​ആ​യ​ ​പ്ര​ണ​യ​വും​ ​വി​കാ​ര​ങ്ങ​ളും​ ​നി​റ​ഞ്ഞ​ ​സി​നി​മ.​ ​നി​ഖി​ൽ​ ​മു​ര​ളി​ ​വ​ള​രെ​ ​മ​നോ​ഹ​ര​മാ​യി​ ​ക​ഥ​ ​പ​റ​ഞ്ഞു.​ ​അ​ത് ​ഒ​രു​പാ​ട് ​ഇ​ഷ്ട​പ്പെ​ട്ടു.​ ​ആ​ ​സി​നി​മ​ ​സെ​പ്തം​ബ​റി​ലോ​ ​ഒ​ക്ടോ​ബ​റി​ലോ​ ​റി​ലീ​സ് ​ചെ​യ്യും.​ ​ഇ​പ്പോ​ൾ​ ​ചെ​യ്യു​ന്ന​തും​ ​വ​രാ​നി​രി​ക്കു​ന്ന​ ​സി​നി​മ​ക​ളും​ ​ഭൂ​രി​ഭാ​ഗ​വും​ ​ത​മി​ഴ് ​സം​വി​ധാ​യ​ക​രോ​ടൊ​പ്പ​മാ​ണ്.


'മി​സ്റ്റ​ർ​ ​എ​ക്സി​'ലെ​ ​അ​തി​സാ​ഹ​സി​ക​മാ​യ​ ​അ​ണ്ട​ർ​വാ​ട്ട​ർ​ ​രം​ഗ​ങ്ങ​ൾ​ക്ക് ​ഡ്യൂ​പ്പി​നെ​ ​ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നി​ല്ലേ​ ?
ആ​ ​സീ​നി​ൽ​ ​ഷ​ർ​ട്ട് ​ധ​രി​ക്കാ​ത്ത​തി​നാൽ ഡ്യൂ​പ്പി​നെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ലാ​യി​രു​ന്നു.​ ​ഒ​ട്ടു​മി​ക്ക​ ​രം​ഗ​ങ്ങ​ളും​ ​ക്ലോ​സ​പ്പാ​യി​രു​ന്നു.​ ​മാ​ത്ര​മ​ല്ല​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ഇ​ൻ​ട്ര​ഡ​ക്ഷ​ൻ​ ​സീ​നാ​യ​തി​നാ​ൽ​ ​എ​ന്റെ​ ​മു​ഖം​ ​ത​ന്നെ​ ​വ്യ​ക്ത​മാ​യി​ ​കാ​ണി​ക്കേ​ണ്ട​തു​ണ്ട്.​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പി​റ​കു​വ​ശ​ത്തി​ന്റെ​ ​രം​ഗ​ങ്ങ​ൾ​ക്കാ​യി​ ​ഡ്യൂ​പ്പി​നെ​ ​ഉ​പ​യോ​ഗി​ക്കാ​നാ​കും.​ ​പ​ക്ഷേ​ ​മ​റ്റ് ​എ​ല്ലാ​ ​ഷോ​ട്ടു​ക​ൾ​ക്കും​ ​എ​ന്നെ​ത്ത​ന്നെ​ ​ആ​വ​ശ്യ​മാ​യി​രു​ന്നു.​ ​വെ​ള്ള​ത്തി​ന​ടി​യി​ലെ​ ​സീ​നു​ക​ൾ​ ​ചെ​യ്യു​ന്ന​തി​ൽ​ ​ന​ല്ല​ ​പ​രി​ച​യ​മു​ണ്ട്.​ ​മു​മ്പും​ ​അ​ത്ത​രം​ ​രം​ഗ​ങ്ങ​ൾ​ ​ചെ​യ്ത​തി​നാ​ൽ​ ​അ​തൊ​രു​ ​പ്ര​ശ്ന​മാ​യി​ ​തോ​ന്നി​യി​ല്ല.​ ​വാ​സ്ത​വ​ത്തി​ൽ​ ​അ​ത് ​ന​ല്ല​ ​വെ​ല്ലു​വി​ളി​ ​കൂ​ടി​യാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ഡ്യൂ​പ്പി​നെ​ ​ഉ​പ​യോ​ഗി​ച്ച് ​തീ​വ്ര​ത​ ​കു​റ​യ്ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ഞാ​ൻ​ ​ത​ന്നെ​ ​ചെ​യ്യു​ന്ന​താ​ണ് ​ന​ല്ല​തെ​ന്ന് ​തോ​ന്നി.


സം​വി​ധാ​നം​ ​ആര്യ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​കാ​ണാ​ൻ​ ​ ക​ഴി​യു​മോ​ ​?​ ​
സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് ​എ​ന്തെ​ങ്കി​ലും​ ​പ​റ​യാ​ൻ​ ​ഇ​നി​യും​ ​സ​മ​യ​മാ​യി​ല്ല.​ ​ഭാ​വി​യി​ൽ​ ​എ​ന്ത് ​സം​ഭ​വി​ക്കു​മെ​ന്ന് ​നോ​ക്കാം.​ ​ഇ​ൻ​ഷാ​ ​അ​ല്ലാ​ഹ്. ​എ​ല്ലാം​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ന​ട​ന്നാ​ൽ​ ​സാ​ധ്യ​ത​ ​ഉ​ണ്ടാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA