
ടി .ജി രവിയും ശ്രീജിത്ത് രവിയും അച്ഛനും മകനുമായി ജീവിതത്തിലെ പോലെ സിനിമയിലും അഭിനയിക്കുന്ന വടു-ദ സ്കാർ ജൂലായ് 3ന് പ്രദർശനത്തിന്. ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി, ആര്യ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർ ന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |