SignIn
Kerala Kaumudi Online
Tuesday, 09 June 2026 12.13 PM IST

എൽ.ജി.എസ് സാദ്ധ്യത പട്ടിക; ഭിന്നശേഷി ഉദ്യോഗാർത്ഥികൾ കുറഞ്ഞു

g

ലിസ്റ്റിലെ ആകെ ഉദ്യോഗാർത്ഥികളിൽ വർദ്ധന

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ലാസ്റ്റ്ഗ്രേഡ് സർവെന്റ്സ് സാദ്ധ്യതാപട്ടികയിൽ കഴിഞ്ഞ ലിസ്റ്റിലുള്ളതിനേക്കാൾ ഭിന്നശേഷി ഉദ്യോഗാർത്ഥികൾ കുറഞ്ഞു. കഴിഞ്ഞ തവണ 741പേരുണ്ടായിരുന്നു. ഇത്തവണ 356ആയി കുറഞ്ഞു. ഒരു ജില്ലയിൽപോലും കഴിഞ്ഞ തവണ ഉണ്ടായിരുന്നത്രത്തോളം ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തിയിട്ടില്ല. ഭിന്നശേഷിക്കാരെ മനഃപൂർവം കുറയ്ക്കുന്നുവെന്നാണ് ആരോപണം.
എന്നാൽ ജില്ലകളിൽ ലിസ്റ്റിൽ ഉൾപ്പെട്ട ആകെ ഉദ്യോഗാർത്ഥികൾ കഴിഞ്ഞ തവണത്തേക്കാൾ 1088 പേർ കൂടുതലാണ്. കഴിഞ്ഞ സാദ്ധ്യതാപട്ടികയിൽ ആകെ 16,618 പേരാണുണ്ടായിരുന്നത്. ഇത്തവണ 17,706 ആയി കൂടി. സമുദായ സംവരണത്തിനുള്ള സപ്ലിമെന്ററി ലിസ്റ്റിലും ഇത്തവണ ഉദ്യോഗാർത്ഥികൾ കൂടി. 14 ജില്ലകളിലായി 8,521 പേരാണ് മുഖ്യ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ സാദ്ധ്യതാപട്ടികയിൽ 8,215 പേർ മാത്രമാണുണ്ടായിരുന്നത്. സമുദായ സംവരണ ഉപപട്ടികയിലെ ആകെ ഉദ്യോഗാർത്ഥികളുടെ എണ്ണം 8,829 ആണ്. കഴിഞ്ഞ തവണ ഇത് 7,662 ആയിരുന്നു. തൃശൂർ,പാലക്കാട്,കോഴിക്കോട്,കാസർകോട് ജില്ലകളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ ഉദ്യോഗാർഥികൾ കുറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA