പി.ജി ഒന്നാം സെമസ്റ്റർ പരീക്ഷ
വിദൂരവിദ്യാഭ്യാസം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ എം.എ/എം.എസ് സി (2015 മുതൽ പ്രവേശനം) ഫസ്റ്റ് അപ്പിയറൻസ്/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 30ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ അഡിഷണൽ സ്പെഷ്യലൈസേഷൻ (ഫിനാൻസ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ്, കോ-ഓപ്പറേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഒന്ന്) ചെയ്യുന്നതിനുള്ള തീയതി 19 വരെ നീട്ടി. ബികോം ഡിഗ്രി കഴിഞ്ഞ് ഒരു വർഷമെങ്കിലും ആയവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. വിവരങ്ങൾ വെബ്സൈറ്റിൽ (www.sdeuoc.ac.in). ഫോൺ: 0494 2407494, 2407356.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.കോം, എം.ലിബ്.ഐ.എസ്.സി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |