പരീക്ഷാഫലം
എം.എ മോഹിനിയാട്ടം നാലാം സെമസ്റ്റർ റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.ടി) റഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
കെ.എൻ രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്‌റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (സോഷ്യൽ സയൻസസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൈൻ ലാംഗ്വേജ് പി.ജി ഡിപ്ലോമ
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇന്ത്യൻ സൈൻ ലാംഗ്വേജിൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ്‌കോഴ്‌സിലേക്ക് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.mgu.ac.in, ഫോൺ നമ്പർ: 9946226638.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |