SignIn
Kerala Kaumudi Online
Monday, 15 June 2026 7.17 PM IST

വേനൽക്കാലത്ത് മിനി കൂർഗിൽ പോയാലോ?​ വയനാട്ടിലെ ഈ ഹിഡൻ സ്‌പോട്ടുകൾ ഒരിക്കലും മിസ് ചെയ്യരുത്

kolagappara

വേനൽ ചൂടും കൂടുകയാണ്. ഇനി ഒരുമാസം കൂടി കഴിഞ്ഞാൽ അവധിക്കാലം വരും. ഈ അവധിക്കാലത്ത് നല്ല കുളിർമയേകാൻ വയനാട്ടിലേക്ക് ഒരു ട്രിപ്പ് പോയാലോ?. എന്നാൽ ലക്കിടി പോലുള്ള പരിചിതമായ സ്ഥലങ്ങൾ അല്ല. വയനാട്ടിൽ നിങ്ങൾ ഇനിയും പോകാത്ത നിരവധി ഹിഡൻ സ്‌പോട്ടുകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

അതിൽ ഒന്നാണ് മണിക്കുന്ന് മല. വയനാട് ജില്ലയിൽ മേപ്പാടി, മുട്ടിൽ പഞ്ചായത്തുകളിലും കൽപ്പറ്റ മുൻസിപ്പാലിറ്റിയോടുമായി പരന്നുനിൽക്കുന്ന മലനിരകളാണ് മനു കുന്ന് അല്ലെങ്കിൽ മണിക്കുന്ന് മല. ട്രെക്കിംഗ് ഇഷ്ടമുള്ളവർക്ക് പുലർച്ചെ മലകയറാം. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റുമുണ്ട്.

അമ്പുകുത്തി മലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചീങ്ങേരി മല അഡ്വഞ്ചർ ടൂറിസകേന്ദ്രമാണ്. സമുദ്ര നിരപ്പിൽ നിന്ന് 2600 അടി ഉയരത്തിൽ വയനാടിന്റെ ആകാശക്കാഴ്കൾ സാദ്ധ്യമാക്കുന്ന സ്ഥലമാണിത്. അമ്പലവയൽ ഗ്രാമത്തിന് സമീപമാണ് ഈ മല സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പാതയിലൂടെയുള്ള യാത്രയും മുകളിലെ കോടമഞ്ഞും വേനൽക്കാലത്തെ ഒരു നല്ല അനുഭവമായിരിക്കും.

അടുത്തത് കൊളഗപ്പാറയാണ്. വയനാട് ജില്ലയിലെ മീനങ്ങാടിയിൽ നിന്നും വെറും നാല് കിലോമീറ്റർ മാത്രം അകലെയുള്ളൊരു ട്രക്കിംഗ് സ്‌പോട്ട്. സ്വന്തം വാഹനത്തിൽ മാത്രമേ ഇവിടേക്കുള്ള യാത്ര സാദ്ധ്യമാകൂ. ഇരുചക്രവാഹനമായിരിക്കും ഉത്തമം. ഒക്ടോബർ മാസത്തിന്റെ തുടക്കം മുതൽ ഫെബ്രുവരി പകുതി വരെ ഇവിടേക്ക് യാത്ര പോകുന്നവ‌ർക്ക് മേഘം ഒഴുകുന്ന മനോഹര കാഴ്ച കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, PLACE, TRIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY