SignIn
Kerala Kaumudi Online
Thursday, 01 October 2026 5.20 AM IST

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്

anto-augustin-

കൽപ്പറ്റ: അബ്കാരി കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി ഉ‌‌‌‌‌ടമ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലി ജോസിന്റെ മൊഴിയെടുക്കാൻ എക്സൈസ് രംഗത്ത്. വാഴവറ്റയിലെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ അനധികൃത വിദേശ മദ്യം പിടികൂടിയ കേസിലാണ് മൊഴിയെടുക്കൽ. ഈ കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങുന്ന ഘട്ടത്തിലെത്തി. ജപ്തിയിലായ വീട് ലേലത്തിൽ പിടിച്ചുവെന്ന് ആന്റോ അവകാശപ്പെട്ട ഭാര്യാമാതാവ് ബത്തേരി കോളിയാടി സ്വദേശി ലില്ലി ജോസിന്റെ മൊഴിയെടുക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

നേരത്തേ ലില്ലിക്കുട്ടിയുടെ മൊഴിയെടുക്കാനായി അവരുടെ വിലാസത്തിൽ നേരിട്ടെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർക്ക് നോട്ടീസ് നൽകിയശേഷമാകും തുടർനടപടികൾ. വീട് ആന്റോയുടേതാണെന്നു തെളിയിക്കാനുള്ള രേഖകൾ എക്‌സൈസ് സംഘത്തിനു ഹാജരാക്കാനായില്ലെന്നതുൾപെടെയുള്ളതു കണക്കിലെടുത്താണ് കേസിൽ ഹൈക്കോടതി ആന്റോ അഗസ്റ്റിനു ജാമ്യം നൽകിയത്. ലില്ലിക്കുട്ടിയുടെ പേരിലാണു വീട് എങ്കിൽ അവരുടെ പേരിലും കേസ് എടുക്കേണ്ടിവരുമെന്നാണു സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, ABKARI CASE KERALA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY