SignIn
Kerala Kaumudi Online
Monday, 05 October 2026 10.00 PM IST

'സർക്കാർ ചെലവിലല്ല ഞാനും  ഭാര്യയും അമേരിക്കയിലെത്തിയത് '; യാത്രയിൽ വിശദീകരണവുമായി രമേശ്  ചെന്നിത്തല

READ ENGLISH VERSION
ramesh-chennithala
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഭാര്യയും

തിരുവനന്തപുരം: തന്റെ അമേരിക്കൻ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ചെലവിലല്ല തന്റെ വിദേശയാത്രയെന്നും സംഘാടകരുടെ ചെലവിലാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു വിശദീകരണം. 'ഷിക്കാഗോ യാത്രയെക്കുറിച്ചാണ് കേട്ടോ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ജയ്‌ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ ഉണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും എന്റെ ഭാര്യയും ഇവിടെ വന്നത്. കോട്ടയത്ത് എംപിയായിരിക്കുമ്പോൾ മുതലുള്ള ബന്ധമാണ് അവരോട് എനിക്കുള്ളത്. ഏതാണ്ട് മൂന്നര പതിറ്റാണ്ടുകാലത്തെ ബന്ധം. ഇവിടെ എത്തിയപ്പോൾ മലയാളി സംഘടനകളുടെ പരിപാടികളിലും ഓണാഘോഷങ്ങളിലും പങ്കെടുത്തു. പിന്നെ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയങ്കരനായ സാം പിട്രോഡയുടെ വീട്ടിൽ പോയി. ജോസ് കെ മാണിയടക്കമുള്ളവരും എന്നോടൊപ്പം ഉണ്ടായിരുന്നു. നാളെ ഞാൻ തിരികെ വരും. സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര,​ സംഘാടകരുടെ ചെലവിലാണ് കേട്ടോ' - ചെന്നിത്തല പറഞ്ഞു.

English Summary

Ramesh Chennithala responded to allegations surrounding his visit to the United States, clarifying that the trip was not funded by the government. He said he and his wife travelled to Chicago to attend the wedding of the son of Felix Simon, a former leader of Jaihind TV, and that the expenses were covered by the organisers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH CHENNITHALA, AMERICA TRIP, RAMESH CHENNITHALA AMERICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA