SignIn
Kerala Kaumudi Online
Saturday, 13 June 2026 5.45 PM IST

എൽപിജി വേണ്ട, മിനിട്ടുകൾക്കുള്ളിൽ നല്ല രുചിയുള്ള ഭക്ഷണം തയ്യാറാക്കാം; ഈ മാർഗം പരീക്ഷിച്ച് നോക്കൂ

cooking

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി സംസ്ഥാനത്ത് പലയിടങ്ങളിലും എൽപിജി സിലിണ്ടറുകൾ കിട്ടാനില്ല. ഗ്യാസ് ബുക്ക് ചെയ്യാൻ വിളിക്കുമ്പോൾ പോലും സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്ത് എന്നാണ് കേൾക്കുന്നത്. മാത്രമല്ല. ഒരു സിലിണ്ടർ ബുക്ക് ചെയ്‌ത് നിശ്ചിത ദിവസത്തിനുള്ളിൽ മാത്രമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാനാകൂ. ഈ സാഹചര്യം നിലനിൽക്കെ എൽപിജി ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ, ഗ്യാസോ അടുപ്പോ ഇല്ലാതെ തയ്യാറാക്കാൻ പറ്റിയ കുറച്ച് വിഭവങ്ങൾ പരിചയപ്പെടാം.

1. സാൻഡ്‌വിച്ച്

രണ്ട് ബ്രെഡ് എടുത്ത് അതിലേക്ക് വെണ്ണ പുരട്ടുക. ശേഷം ഒരു കഷ്‌ണം ബ്രെഡിലേക്ക് വട്ടത്തിൽ അരിഞ്ഞ തക്കാളിയുടെ നാല് കഷ്‌ണങ്ങൾ നിരത്തി വയ്‌ക്കണം. ശേഷം അതിനുമുകളിൽ എരിവിനനുസരിച്ച് കുറച്ച് കുരുമുളക് വിതറിക്കൊടുക്കുക. ഇതിന് മുകളിൽ ഒരു ചീസ് സ്ലൈസ് കൂടി വച്ചശേഷം നേരത്തേ മാറ്റിവച്ച ബ്രെഡ് മുകളിൽ വച്ച് നന്നായി അമർത്തി ഒരു ബട്ടർ പേപ്പർ കൊണ്ട് പൊതിയുക. ശേഷം ഈ പേപ്പറിന് മുകലിലൂടെ ചെറുതായി ചൂടാക്കിയ ഇസ്‌തിരിപ്പെട്ടി വച്ച് രണ്ടുവശവും ചൂടാക്കിയെടുക്കുക. ഉടൻ തന്നെ കഴിക്കാവുന്നതാണ്.

2. സ്‌മൂത്തി

ഇതും വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ്. മിക്‌സിയുടെ ജാറിലേക്ക് അഞ്ച് സ്‌പൂൺ ഓട്‌സ്, അര ഗ്ലാസ് പാൽ, മുക്കാൽ ഗ്ലാസ് വെള്ളം, ഒരു പഴം, അഞ്ച് ബദാം, ഒരു സ്‌പൂൺ പീനട്ട്‌ ബട്ടർ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. ഇത് ഒരു ഗ്ലാസിലാക്കി കുടിക്കാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COOKING, FOOD, LPG, RECEPIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY