SignIn
Kerala Kaumudi Online
Friday, 02 October 2026 3.00 AM IST

ഓപ്പറേഷൻ തെളിമ: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

food

തിരുവനന്തപുരം:ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനവ്യാപകമായി പ്രത്യേകപരിശോധന 'ഓപ്പറേഷൻ തെളിമ'

ആരംഭിച്ചതായി മന്ത്രി കെ.മുരളീധരൻ. സെപ്തംബർ 29,30 തീയതികളിൽ 14 ജില്ലകളിലും പ്രത്യേകസ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ 1834 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു. ആവർത്തിച്ച് ചൂടാക്കിയതോ ഉപയോഗയോഗ്യമല്ലാത്തതോ ആയ എണ്ണ ഉപയോഗിച്ച സ്ഥാപനങ്ങൾ കണ്ടെത്തി. 1436.4 ലിറ്റർ എണ്ണ നശിപ്പിച്ചു. എഫ്.എസ്.എസ്.എ.ഐ. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 74 ഭക്ഷ്യവ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവെപ്പിച്ചു. 19സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാഗുണനിലവാര നിയമപ്രകാരമുള്ള അഡ്ജ്യൂഡിക്കേഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്. 147 ഇംപ്രൂവ്‌മെന്റ്/റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി.

വഴിയോരഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാരനിർമാണ യൂണിറ്റുകൾ തുടങ്ങി വൻതോതിൽ എണ്ണപ്പലഹാരങ്ങളും ഭക്ഷ്യവിഭവങ്ങളും തയ്യാറാക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പരിശോധന.

ടി.പി.സി 25% കടന്നാൽ അപകടം

എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോഴുണ്ടാകുന്ന ഗുണനിലവാരത്തകർച്ചയുടെ സൂചകമാണ് ടി.പി.സി. ഭക്ഷ്യസുരക്ഷാമാനദണ്ഡപ്രകാരം ടി.പി.സി. 25% കൂടുതലുള്ള എണ്ണ ഉപയോഗിക്കാൻ പാടില്ല. എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോൾ രാസവിഘടനം സംഭവിച്ച് പോളാർസംയുക്തങ്ങൾ ഉൾപ്പെടെ വിഘടനഉൽപ്പന്നങ്ങൾ രൂപപ്പെടും. ഇതിൻറെ തുടർച്ചയായ ഉപയോഗം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA