
വിരാട് കർണ നായകനായി അഭിഷേക് നാമ രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം നാഗബന്ധത്തിലെ "നമോ രേ" 12 മില്യൺ കാഴ്ചക്കാരുമായി കുതിക്കുന്നു.
ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഗാനമായാണ് "നമോ രേ" ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സംഗീത ശൈലികൾ സംയോജിപ്പിച്ച് ആണ് ജുനൈദ് കുമാറും ആഭെയും ഈണം സൃഷ്ടിച്ചത്.
രാജീവ് എൻ കൃഷ്ണയുടെ വരികളും അരുണ മേരി ജോർജിന്റെ ശബ്ദവും വീണ്ടും കേൾക്കാൻ തോന്നിക്കുന്നു. ഗണേഷ് ആചാര്യയുടെയും ശ്രാസ്തി വർമ്മയുടെയും മികച്ച നൃത്തസംവിധാനമാണ് ഗാനത്തിന്റെ പ്രധാന ആകർഷണീയത.അശോക് കുമാറിന്റെ ഗംഭീര സെറ്റ് ഡിസൈനും സൗന്ദർ രാജന്റെ ഛായാഗ്രഹണവും ദൃശ്യ ഭംഗിയെ ഉയർത്തുന്നു. ഉഗ്രമായ അവതാരമായി സ്‌ക്രീനിലെത്തുന്ന നായകൻ വിരാട് കർണയുടെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ മറ്റു പ്രധാന താരങ്ങൾ.
എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. പി.ആർ. ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |