SignIn
Kerala Kaumudi Online
Saturday, 13 June 2026 12.07 PM IST

അതിമനോഹര കാഴ്‌ചകളും രുചികരമായ ഭക്ഷണവും; ഇതാണ് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന വിദേശരാജ്യം

laos

യാത്ര ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. വേനലവധിക്കാലം വരാറായതോടെ കുടുംബസമേതം യാത്ര ചെയ്യാൻ കഴിയുന്ന നല്ല സ്ഥങ്ങൾ തെരയുകയാണ് പലരും. വിദേശരാജ്യങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ചെലവ് കൂടുതലാകുമെന്ന് കരുതി പോകാത്തവർ ഒരുപാടാണ്. എന്നാൽ, നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു രാജ്യമുണ്ട്. അതാണ് ലാവോസ്. ഔദ്യോഗികമായി 'ലാവോസ് പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്' എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്.

തെക്കുകിഴക്കൻ ഏഷ്യയിലെ കരയാൽ ചുറ്റപ്പെട്ട തീരപ്രദേശമില്ലാത്ത രാജ്യമാണിത്. വടക്ക് ചൈനയുമായും, കിഴക്ക് വിയറ്റ്നാമുമായും, തെക്ക് കംബോഡിയയുമായും, പടിഞ്ഞാറ് തായ്‌ലൻഡുമായും, വടക്ക് പടിഞ്ഞാറ് മ്യാൻമറുമായും അതിർത്തി പങ്കിടുന്ന ലാവോസ് ഏകദേശം 2,36,800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും പരുക്കൻ ഭൂപ്രകൃതിക്ക് പേരുകേട്ടതുമായ രാജ്യമാണ്. ലാവോസിന്റെ മുക്കാൽ ഭാഗവും പർവതങ്ങൾ, വനങ്ങൾ, കുന്നുകൾ എന്നിവയാണ്. മെകോംഗ് നദി തായ്‌ലൻഡുമായുള്ള പടിഞ്ഞാറൻ അതിർത്തിയുടെ ഭൂരിഭാഗവും രൂപപ്പെടുത്തുകയും കൃഷി, മത്സ്യബന്ധനം, ഗതാഗതം എന്നിവയ്ക്ക് ഒരു പ്രധാന ജലപാതയായി വർത്തിക്കുകയും ചെയ്യുന്നു.

food

മേയ് മുതൽ നവംബർ വരെ ലാവോസിൽ മഴക്കാലമാണ്. ഡിസംബർ മുതൽ ഏപ്രിൽ വരെ വരണ്ട കാലാവസ്ഥയുമാണ്. നിലവിൽ 7.0 ദശലക്ഷമാണ് രാജ്യത്തെ ജനസംഖ്യ. ഇവിടുത്തെ ഔദ്യോഗിക ഭാഷ ലാവോ ആണ്. തായ്‌ലൻഡുമായി ഇതിന് അടുത്ത ബന്ധമുണ്ട്. രാജ്യത്തിലുടനീളം ആയിരക്കണക്കിന് ബുദ്ധ ക്ഷേത്രങ്ങളുണ്ട്. പ്രത്യേകിച്ച് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ലുവാംഗ് പ്രബാംഗിൽ പൈ മായ് അഥവാ ലാവോയിലെ പുതുവത്സരം, ബോട്ട് റേസ് തുടങ്ങിയ ആഘോഷങ്ങൾ പ്രസിദ്ധമാണ്.

പ്രകൃതിഭംഗിയാൽ നിറഞ്ഞ ഇവിടെ ചരിത്ര സ്ഥലങ്ങളും ബുദ്ധ ക്ഷേത്രങ്ങളും പൈത്യകം നിറഞ്ഞ സ്ഥലങ്ങളുമാണ് കാണാനുള്ളത്. അതിമനോഹരമായ ഈ കാഴ്‌‌ചകൾ കാണാനായി വളരെ ചുരുങ്ങിയ ചെലവ് മാത്രമേ നിങ്ങൾക്കാകുകയുള്ളു. ബോട്ടിംഗും രുചികരമായ ഭക്ഷണവും ഉൾപ്പെടെ ആകർഷകമായ കാര്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

2

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAOS, TRAVEL, BUDGET FRIENDLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY