ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് ജോസഫ് വിജയ് സർക്കാർ. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര ഇന്നുമുതൽ എക്‌സ്‌പ്രസ്, ലിമിറ്റഡ്, ഡീലക്‌സ്, മൊഫ്യൂസൽ ബസുകളിലും ലഭ്യമാക്കും.
'മകളിർ വെട്രി പയനം' എന്നാണ് പദ്ധതിയുടെ പേര്. കോയംപേട് ബസ്റ്റാൻഡിൽ മുഖ്യമന്ത്രി വിജയ് ഇന്ന് രാവിലെ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. ബസിൽ യാത്ര ചെയ്‌തിരുന്ന സ്‌ത്രീകൾക്ക് സൗജന്യ യാത്രാ ടിക്കറ്റുകൾ വിതരണം ചെയ്‌തുകൊണ്ടായിരുന്നു ഉദ്‌ഘാടനം. 2021ൽ മുൻ ഡിഎംകെ സർക്കാർ അവതരിപ്പിച്ച 'കലൈഞ്ജർ മകളിർ വിടിയൽ പയനം' എന്ന പദ്ധതിയുടെ പരിഷ്‌കരിച്ച രൂപമാണിത്.
ടിവികെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗാദാനങ്ങളിലൊന്നായിരുന്നു സ്‌ത്രീകൾക്ക് എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നത്. നേരത്തെയുണ്ടായിരുന്ന പദ്ധതിയിൽ സാധാരണ സർക്കാർ ടൗൺ ബസുകളിൽ മാത്രമായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. എക്‌സ്‌പ്രസ്, എൽഎസ്എസ്, ഡീലക്‌സ്, മൊഫ്യൂസിൽ സർവീസുകളിൽ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. മലയോരമേഖലകളിൽ ബസ് സർവീസുകളുടെ ദൂരം സംബന്ധിച്ച നിയന്ത്രണങ്ങളും ഈ ആനുകൂല്യത്തിന് ബാധകമായിരുന്നു. എന്നാൽ, വിപുലീകരിച്ച പുതിയ പദ്ധതിയിൽ ഇത്തരം നിയന്ത്രണങ്ങൾ ബാധകമല്ല. 84.32 ലക്ഷം സ്‌ത്രീകൾക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Tamil Nadu has expanded free bus travel for women to Express, Deluxe, Limited, and Mofussil buses under the “Magalir Vetri Payanam” scheme. The initiative is expected to benefit 84.32 lakh women.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |