SignIn
Kerala Kaumudi Online
Thursday, 01 October 2026 11.34 PM IST

ചെടികൾക്കിടയിൽ കൊടുംവിഷമുള്ള പാമ്പിന്റെ നൃത്തം; അവിടെ എന്താണ് നടക്കുന്നതെന്ന് സെെബർ ലോകം, വീഡിയോ

snake

പാമ്പുകളെക്കുറിച്ച് ആദ്യം ചിന്തിക്കുമ്പോൾ എന്താണ് നിങ്ങൾക്ക് ഓർമവരുക. പത്തിവിടർത്തി നിൽക്കുന്നതോ ഇഴഞ്ഞുപോകുന്നതോ ആണ് മിക്കവരുടെയും മനസിൽ ആദ്യം വരുന്നത്. വിഷമുള്ള പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും ഭൂമിയിലുണ്ട്. വിഷമില്ലാത്ത പാമ്പുകളെയും പേടിക്കുന്നവരാണ് നാം. നേരിൽ കാണുമ്പോൾ പേടിയാകുമെങ്കിലും പാമ്പിന്റെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ നിരവധി കാഴ്ചക്കാരെ സ്വന്തമാക്കാറുണ്ട്.

അത്തരത്തിൽ ആഫ്രിക്കയിൽ നിന്നുള്ള ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന അതീവ വിഷമുള്ള ഒരു പാമ്പാണ് ബ്ലൂസ്ലാങ്ങ്. ഈ പാമ്പിന്റെ വീഡിയോയാണ് വെെറലാകുന്നത്.

ബ്ലൂസ്ലാങ്ങ് നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. തല ഉയർത്തി വയറ് വശങ്ങളിലേക്ക് ചലിപ്പിക്കുകയാണ് പാമ്പ്. ഒരുഗാനവും വീഡിയോയിൽ​ കേൾക്കാം. ‘nkosenathikoel’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്.

'ഇത് കണ്ടമ്പോൾ രോമാഞ്ചം വന്നു', 'ആ പാട്ട് കേട്ട് പാമ്പ് പോലും നൃത്തം ചെയ്തു', 'പാട്ടിന്റെ പവർ കണ്ടോ?', 'പാമ്പ് നൃത്തം ചെയ്യുന്നതാണോ ഇത്','അവിടെ എന്താണ് നടക്കുന്നത്' - ഇങ്ങനെ പോകുന്നു കമന്റുകൾ.

A post shared by Nkosenathi Koela (PhD) (@nkosenathikoela)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY