SignIn
Kerala Kaumudi Online
Tuesday, 29 September 2026 11.32 AM IST

യുവ നേതാവിന് സ്ത്രീകളുടെ ക്രൂരമർദനം, അടി നടന്നത് പൊലീസ് സ്റ്റേഷനുള്ളിൽ, വീഡിയോ

clash
മർദനത്തിന്റെ ദൃശ്യങ്ങൾ

താനെ: ശിവസേനാ നേതാവിന് പൊലീസ് സ്റ്റേഷനിൽ യുവതികളുടെ ക്രൂരമർദനം. അടികൊണ്ട് പതംവന്ന യുവ നേതാവിനെ പൊലീസ് ഇടപെട്ട് ഒരുതരത്തിൽ രക്ഷപ്പെടുത്തുകയായിരുന്നു. താനെ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സാമ്പത്തികവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുന്നതിനാണ് യുവ നേതാവ് സിദ്ധേഷ് അഭാംഗെയും വനിതാ ടെക്‌സ്റ്റൈൽ തൊഴിലാളികളും കോപ്രി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇരുകൂട്ടരും ചർച്ച തുടങ്ങി. എന്നാൽ അല്പം കഴിഞ്ഞതോടെ കാര്യങ്ങളുടെ ഗതിമാറി. ഇരുകൂട്ടരും തമ്മിൽ തർക്കമായി. ഇതുപരിഹരിക്കാൻ പൊലീസുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അല്പം കഴിഞ്ഞതോടെ കാര്യങ്ങൾ പൂർണമായി കൈവിട്ടു.

തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു വനിത പാഞ്ഞെത്തി നേതാവിനെ മർദിച്ചു. ഒപ്പം മറ്റുള്ളവരും ചേർന്നു. പിന്നെ അടിയോടടിയായിരുന്നു. പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും ആദ്യമൊന്നും വിജയിച്ചില്ല. കൂടുതൽ പൊലീസുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്. സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. ഇരുകൂട്ടരുടെ മൊഴി രേഖപ്പെടുത്തുന്നതും തുടരുകയാണ്.


English Summary

A Shiv Sena leader was allegedly brutally assaulted by a group of women inside a police station in Thane. Police intervened and rescued the injured youth leader. CCTV footage of the incident has gone viral on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUNG LEADER ASSAULT, WOMEN ASSAULT VIDEO, POLICE STATION CLASH, POLICE STATION VIDEO, YUVA LEADER ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360