പുതുക്കിയ പരീക്ഷാ തീയതി
നാലാം സെമസ്റ്റർ CBCS BSc Statistics (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) എന്നിവയുടെ പുതുക്കിയ തീയതികൾ ചുവടെ. പഴയ തീയതി ബ്രാക്കറ്റിൽ. ST1432.1 13.11.2019 (23.10.2019), 14.11.2019 (24.10.2019), 11.11.2019 (28.10.2019), 12.11.2019 (29.10.2019), 07.11.2019 (01.11.2019). ST1432.3, ST1442 07.11.2019 (01.11.2019).
പരീക്ഷാ കേന്ദ്രം
ബിടെക് ബിരുദ സപ്ലിമെന്ററി തിയറി പരീക്ഷകൾ ഇനി മുതൽ പതിനാറ് പരീക്ഷാ കേന്ദ്രങ്ങളിൽ മാത്രം നടത്തും. വിദ്യാർത്ഥികൾ അഡ്മിഷൻ നേടിയ കോളേജും ഇനി മുതൽ പരീക്ഷ എഴുതേണ്ട കേന്ദ്രവും സംബന്ധിച്ച സർവകലാശാല ഉത്തരവ് വെബ്സൈറ്റിൽ.
ടൈംടേബിൾ
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ബി.എൽ.ഐ.എസ്.സി സപ്ലിമെന്ററി പരീക്ഷകളുടെ (Annual Scheme, SDE) ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 30/10/2019 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം വഴി ജൂൺ-ജൂലായ് 2019-ൽ നടത്തിയ ഒന്നും രണ്ടും വർഷ മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (എം.എച്ച്.ആർ.എം) സപ്ലിമെന്ററി (2014 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മാർക്ക് ലിസ്റ്റുകൾ 24/10/2019 മുതൽ ഇ.ജി. V സെക്‌ഷനിൽ നിന്നു കൈപ്പറ്റണം. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 31.
രണ്ടാം വർഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 1 വരെ അപേക്ഷിക്കാം.
അവസാന വർഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 4 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |