SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.25 AM IST

രണ്ട് മാസത്തിനകം രാജ്യമാകെ 5ജി സേവനം, റെഡിയായി വോഡഫോൺ ഐഡിയ, 90 നഗരങ്ങളിൽ ഉടൻ

5g

ന്യൂഡൽഹി: വരുന്ന രണ്ട് മാസത്തിനകം 90 ഇന്ത്യൻ നഗരങ്ങളിൽകൂടി 5ജി സേവനം വർദ്ധിപ്പിക്കാൻ തയ്യാറെടുത്ത് വോഡഫോൺ ഐഡിയ (വി). ഇതോടുകൂടി 17 മുൻഗണന സർക്കിളുകളിൽ നിന്ന് 43 നഗരങ്ങൾ എന്നത് 133 നഗരങ്ങളായി വർദ്ധിക്കും 5ജി സേവനം വർദ്ധിക്കും. ഇപ്പോൾ 15 പ്രധാന സർക്കിളുകളിലായി സേവനം മെച്ചപ്പെടുത്താനാണ് വി ശ്രമിക്കുന്നത്. ഇതിൽ ഡൽഹി, മുംബയ്, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ നിക്ഷേപം പരമാവധിയെത്തിക്കാൻ വ്യാവസായിക ഇടനാഴികൾ, ഉയർന്ന ഡേറ്റ ഉപഭോഗ കേന്ദ്രങ്ങൾ, ഉയർന്നുവരുന്ന നഗരങ്ങളിലെ ക്‌ളസ്‌റ്ററുകൾ എന്നിവിടങ്ങൾക്ക് കമ്പനി പ്രാധാന്യം നൽകുന്നു.

മേഖലകൾ തിരിച്ച് 5ജി സേവനം ലഭ്യമാക്കി തുടങ്ങുമെന്ന് വി അറിയിച്ചു. വടക്കേ ഇന്ത്യയിൽ പ്രധാന ഹബ്ബുകൾ ഇതിനായി തുടങ്ങും. ഡൽഹി, പഞ്ചാബ്, ഹരിയാന പ്രത്യേകിച്ച് കർണൽ, ലുഥിയാന എന്നിവിടങ്ങളിലും കിഴക്കൻ മേഖലയിലെ സേവനം പശ്ചിമബംഗാളിലും സിക്കിമിലും നടപ്പാക്കും. പ്രധാനമായി അസൻനോളിലും ഗാംഗ്‌ടോക്കിലുമാകും 5ജി നെറ്റ്‌വർക്ക്‌ എത്തുക. പടിഞ്ഞാറൻ മേഖലയിലാകട്ടെ മുംബയ്, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലും ദാദ്ര-നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും 5ജി സേവനം എത്തിക്കും.

ദക്ഷിണേന്ത്യയിലേക്ക് വന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലും 5ജി സേവനം വ്യാപകമാക്കും. തെലങ്കാനയിലും സേവനം ലഭിക്കും. ചെന്നൈയിലും ഹൈദരാബാദിലും 5ജി സേവനം വ്യാപകമായി ലഭിക്കും.മദ്ധ്യേന്ത്യയിൽ മദ്ധ്യപ്രദേശിൽ പ്രത്യേകിച്ച് ഭോപാൽ, ഗ്വാളിയോ‌ർ എന്നിവിടങ്ങളിൽ പ്രധാനമായും വ്യാപാര ഇടനാഴികളിലും കൂടുതൽ ഡാറ്റ ഉപഭോഗമുള്ള നഗരപ്രദേശങ്ങളിലും 5ജി ഡാറ്റ ലഭിക്കും. എറിക്‌സൺ, നോക്കിയ, സാംസംഗ് തുടങ്ങി ലോകഭീമന്മാർ വഴി കമ്പനി തങ്ങളുടെ സാങ്കേതിക മികവ് രാജ്യത്ത് നടപ്പാക്കാൻ ഒരുങ്ങുകയാണ്. ടയർ-2, ടയർ-3 നഗരങ്ങളിലെ തങ്ങളുടെ സ്വാധീനം കാര്യമായി വർദ്ധിപ്പിക്കാൻ തന്നെയാണ് വി തീരുമാനിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VI, 5G SERVICE, 90 CITIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY