വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അമേരിക്കയിലെത്തി. വാഷിംഗ്ടണിലെ ജോയിന്റ് ബേസ് ആൻഡ്രൂസിലെ വിമാനത്താവളത്തിൽ എത്തിയ ഷിയെയും ഭാര്യ പെങ് ലിയുവാനെയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയയും ചേർന്ന് സ്വീകരിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഷിക്ക് സൈനിക ബഹുമതികളും ഫ്ലൈപാസ്റ്റും ഉൾപ്പെടെയുള്ള രാജകീയമായ സ്വീകരണമാണ് ട്രംപ് ഒരുക്കിയത്. വാഷിംഗ്ടണിൽ നടക്കുന്ന നിർണായക ഉഭയകക്ഷി ചർച്ചകളിൽ ഇറാൻ യുദ്ധം. തായ്‌വാൻ വിഷയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാര തീരുവകൾ എന്നിവ പ്രധാന വിഷയങ്ങളാകുമെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൗസിലെ വിരുന്ന്, വ്യോമ പ്രദർശനം ഉൾപ്പെടെയുള്ള പരിപാടികളിലും ഷി പങ്കെടുക്കുന്നുണ്ട്.
അതേസമയം, ഇറാൻ-യുഎസ് സംഘർഷത്തിനയവുണ്ടാകുമെന്ന പ്രതീക്ഷ നൽകിക്കൊണ്ട് ഐക്യരാഷ്ട്ര സഭയിൽ (യു.എൻ) നടന്ന ആദ്യ റൗണ്ട് ചർച്ച അവസാനിച്ചു. പൊതുസമ്മേളനത്തിനിടെ ഇറാനും യു.എസും മൂന്ന് മണിക്കൂർ നീണ്ട നിർണായക കൂടിക്കാഴ്ച നടത്തി. ഖത്തറിന്റെ മദ്ധ്യസ്ഥതയിലാണ് ചർച്ച നടന്നത്. ആദ്യ റൗണ്ട് ചർച്ച മികച്ച രീതിയിൽ നടന്നെന്നും അടുത്തഘട്ട ചർച്ചകൾ ഉടൻ നടക്കുമെന്നും ട്രംപ് വ്യക്തമാക്കിയതോടെയാണ് പശ്ചിമേഷ്യയിൽ മഞ്ഞുരുകുന്നുവെന്ന പ്രതീക്ഷ വന്നത്.
ഉപാധികൾ ഖത്തറിനെ അറിയിച്ചെന്ന് ഇറാനും വ്യക്തമാക്കി. യു.എസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ജാരഡ് കുഷ്നറുമാണ് ഇറാൻ പ്രതിനിധികളായ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഉൾപ്പെട്ട സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് വിവരം.
Chinese President Xi Jinping has arrived in the United States for a three-day visit. US President Donald Trump and First Lady Melania Trump personally welcomed Xi and his wife Peng Liyuan at Joint Base Andrews near Washington.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |