SignIn
Kerala Kaumudi Online
Friday, 18 September 2026 2.12 AM IST

സി.ഒ.എ കേരളവിഷൻ സംരംഭക സംഗമം 19ന് അങ്കമാലിയിൽ

keralavision

കൊച്ചി: സി.ഒ.എ കേരളവിഷൻ സംരംഭക കൺവെൻഷൻ 19ന് രാവിലെ 10ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഷിയാസ് എം.എൽ.എ, ബീറ്റ ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ഡോ. ജെ. രാജ്‌മോഹൻ പിള്ള, 3000ലേറെ കേബിൾ ഓപ്പറേറ്റർമാർ, ബ്രോഡ്കാസ്റ്റർമാർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.ഒ.എ), കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് കേബിൾ ലിമിറ്റഡ് (കെ.സി.സി.എൽ), കേരളവിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡ് (കെ.വി.ബി.എൽ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.

കേരളവിഷൻ ഗ്രൂപ്പിന്റെ പുതുസംരംഭങ്ങളായ കേരളവിഷൻ ടൂറിസം ലിമിറ്റഡ്, കേരളവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കും. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും കടുത്ത മത്സരത്തിനിടയിൽ, കേരളത്തിലെ പ്രാദേശിക സംരംഭകർക്ക് സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനും അവരുടെ ഉപജീവന മാർഗങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പുതിയ സാധ്യതകൾ സംഗമം ചർച്ച ചെയ്യും. മാദ്ധ്യമ, കേബിൾ ടെലിവിഷൻ, ബ്രോഡ്ബാൻഡ് മേഖലകളിൽ അതിവേഗം സംഭവിക്കുന്ന മാറ്റങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പരിവർത്തനം, വ്യവസായം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും, ഭാവി ബിസിനസ് മാതൃകകൾ എന്നിവയിലും ചർച്ചകൾ നടക്കുമെന്ന് സി.ഒ.എ ജനറൽ സെക്രട്ടറി പി.ബി സുരേഷ് പറഞ്ഞു, കെ.സി.സി.എൽ & കെ.വി.ബി.എൽ ചെയർമാൻ പി.പി. സുരേഷ് കുമാർ, മാനേജിംഗ് ഡയറക്ടർ അനിൽ മംഗലത്ത്, സി.ഒ.എ വൈസ് പ്രസിഡന്റ് പി.എസ്. രജനീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAVISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360