SignIn
Kerala Kaumudi Online
Saturday, 26 September 2026 1.15 AM IST

പുരസ്കാര തിളക്കത്തിൽ ലീല റാവിസ് ഹോട്ടൽ ആൻഡ് റിസോർട്ട്സ്

ravis

നാല് മെട്രോ എക്‌സ്‌പെഡിഷൻ അവാർഡുകൾ

കൊച്ചി: ടൂറിസം മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള മെട്രോ എക്‌സ്‌പെഡിഷന്റെ നാല് അവാർഡുകൾ ലീല റാവിസ് ഹോട്ടൽ ആൻഡ് റിസോർട്ട്സ് ഗ്രൂപ്പിന്. മികച്ച കായൽ ടൂറിസം, കായൽ പശ്ചാത്തലത്തിലെ മികച്ച വിവാഹ വേദി എന്നീ പുരസ്‌കാരങ്ങൾ ലീല റാവിസ് അഷ്‌ടമുടി നേടി. അഷ്ടമുടിയിൽ വിളമ്പുന്ന പ്രത്യേക വിഭവമായ റാവിസ് നിർവാണയും പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. വടക്കൻ കേരളത്തിലെ മികച്ച പഞ്ച നക്ഷത്ര റിസോർട്ടിനുള്ള അവാർഡ് കോഴിക്കോട് റാവിസ് കടവിനാണ്.

കേരളത്തിന്റെ ആതിഥേയ പാരമ്പര്യം ആഗോള തലത്തിൽ എത്തിച്ചതാണ് ഗ്രൂപ്പിനെ പുരസ്‌കാരങ്ങൾക്ക് അർഹമാക്കിയതെന്ന് മെട്രോ അവാർഡ്സിന്റെ മാനേജിംഗ് ഡയറക്ടർ സിജി നായർ പറഞ്ഞു. അംഗീകാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണെന്ന് ലീല റാവിസ് ഹോട്ടൽ ആൻഡ് റിസോർട്ട് ക്ലസ്റ്റർ ഡയറക്ടർ പ്രേം കമൽ പറഞ്ഞു. അതിഥികളുടെ പിന്തുണയും ജീവനക്കാരുടെ ആത്മാർത്ഥതയുമാണ് നേട്ടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാപ്ഷൻ

ടൂറിസം മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള മെട്രോ എക്‌സ്‌പെഡിഷന്റെ നാല് അവാർഡുകൾ ലീല റാവിസ് ഹോട്ടൽ ആൻഡ് റിസോർട്ട്സ് ഗ്രൂപ്പ് പ്രതിനിധികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360