
ആർത്തവത്തെക്കുറിച്ചുള്ള പരാമർശത്തിൽ നടിയും ഡോക്‌ടറുമായ ശ്രീലീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. ഉസ്‌താദ് ഭഗത് സിംഗ് എന്ന സിനിമയുടെ സക്‌സസ് പാർട്ടിയിൽ താരം ആർത്തവത്തെക്കുറിച്ച് സംസാരിച്ചതാണ് വിമർശനങ്ങൾക്കിടയാക്കിയത്. മുംബയിലെ ഡിവൈ പാട്ടീൽ സർവകലാശാലയിൽ നിന്ന് നടി അടുത്തിടെയായിരുന്നു മെഡിക്കൽ ബിരുദം കരസ്ഥമാക്കിയത്.
'എന്റെ എല്ലാ ഗാനങ്ങളും കുറഞ്ഞത് പ്രശംസിക്കപ്പെടുകയെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് പറയാൻ കഴിയും. ആർത്തവ സമയത്തും ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിനാൽ അത് എവിടെയും ഒരു ഒഴിവുകഴിവല്ല. കാര്യങ്ങൾ സാധിക്കണമെങ്കിലും എല്ലാ കാര്യങ്ങളും തുല്യമായി വേണമെന്ന് പറയണമെങ്കിലും നമ്മൾ ശാരീരിക തടസങ്ങൾക്കപ്പുറത്തേക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. അതിനാൽതന്നെ മാനസികവും ശാരീരികവുമായ കാര്യങ്ങൾ ഒരു ഒഴിവുകഴിവല്ല'- എന്നായിരുന്നു പരിപാടിയിൽ നടി പറഞ്ഞത്.
ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. 'നിങ്ങൾക്ക് ആർത്തവ സമയത്ത് ചാടാൻ സാധിക്കുമെന്ന് കരുതി എല്ലാവർക്കും അതുപോലെ സാധിക്കണമെന്നില്ല', 'ഞാൻ ഉൾപ്പെടെയുള്ളവർക്ക് ആർത്തവ വേദന അസഹനീയമാണ്. ഓരോ മാസവും ഞങ്ങൾ സ്ത്രീകൾ ജോലിക്ക് പോകുന്നു, കുട്ടികളെ വളർത്തുന്നു, വേദനയിലും എല്ലാം ചെയ്യുന്നു. അപ്പോൾ ഞങ്ങൾ എന്ത് ഒഴിവുകഴിവാണ് നൽകുന്നത്?' 'ആർത്തവ സമയത്ത് നിങ്ങൾ സുഖമായി ഇരിക്കുന്നുവെന്ന് കരുതി ആർത്തവ സമയത്ത് ഭയങ്കരമായ വേദന അനുഭവിക്കുന്ന മറ്റ് സ്ത്രീകളുടെ വേദനയെയും കഷ്ടപ്പാടുകളെയും കുറച്ചുകാണരുത്. നിങ്ങൾ ഒരു ഡോക്ടറാണോ? നാണക്കേട് തോന്നുന്നു!' എന്നിങ്ങനെയുള്ള കമന്റുകളാണ് അധികവും ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |