
പാകിസ്ഥാനിലുണ്ടായ ചാവേർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 18പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വാത് ജില്ലയിൽ സംഘടിപ്പിക്കപ്പെട്ട 'സമാധാന റാലി'ക്കിടെയാണ് സ്‌ഫോടനം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനമെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശികഗോത്ര കൗൺസിലായ 'സ്വാത്ത് അമൻ ജിർഗ'യാണ് റാലി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |