
തിരുവനന്തപുരം: പാക്കിസ്ഥാന് മേൽ എപ്പോഴും ഒരുകണ്ണുമായി ഇന്ത്യയുടെ ഇ.ഒ.എസ്.05 ഉപഗ്രഹം. ഭൂമിയുടെ ഭ്രമണവേഗത്തിനൊപ്പം ചുറ്റുന്ന നിരീക്ഷണ ഉപഗ്രഹത്തിന്റെ ലക്ഷ്യം പാക്കിസ്ഥാനും അതിന് ചുറ്റുമുള്ള മേഖലകളുമാണ്. ലോകത്തെ ഏറ്റവും വ്യക്തതയുള്ള ആകാശക്കണ്ണുകളുള്ള ഉപഗ്രഹമാണ് ഇന്നലെ വിക്ഷേപിച്ച ഇ.ഒ.എസ്.5. ഓരോ 10മിനിറ്റിലും ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ നൽകും. ഒപ്പം ദക്ഷിണേഷ്യ മുഴുവൻ ഒറ്റയടിക്ക് പകർത്താനുള്ള ശേഷിയും ക്യാമറകൾക്കുണ്ട്.
ഭൂമിയെ നിരീക്ഷിക്കാൻ ഇന്ത്യയ്ക്ക് നിലവിൽ 21 ഉപഗ്രഹങ്ങളുണ്ട്.ഇവയെല്ലാം ഭൂമിയിൽ നിന്ന് 600കിലോമീറ്ററിൽ താഴെയുള്ള ഭ്രമണപഥങ്ങളിൽ ചുറ്റുന്ന ഉപഗ്രഹങ്ങളാണ് ഇതിലേറെയും ബംഗ്ളാദേശിനടുത്തുള്ള കടൽ മേഖലയും കാശ്മീർമേഖലയും ലഡാക്കും അരുണാചൽപ്രദേശും മാത്രമായിരുന്നു നിരീക്ഷിച്ചുപോരുന്നത്.
ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ഭൂസ്ഥിര ഉപഗ്രഹവും ഭൂസ്ഥിര ഭ്രമണപഥത്തിലെ ആദ്യത്തെ ഹൈപ്പർസ്‌പെക്ട്രൽ ഇമേജറുമാണ് ജിഎസ്എൽവി–എഫ്17 റോക്കറ്റ് 31,026 കിലോമീറ്റർ ഉയരത്തിൽ എത്തിച്ചത്. ഇവിടെ നിന്ന് ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് 36000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തും. ഹൈപ്പർസ്‌പെക്ട്രൽ ഇമേജറുകൾ വഹിക്കുന്ന ലോകത്തെ ആദ്യത്തെ ഭൂസ്ഥിര (ജിയോ സ്റ്റേഷനറി) ഉപഗ്രഹമായി ഇത് മാറും.രണ്ട് മൾട്ടിസ്‌പെക്ട്രൽ ഇമേജറുകളുണ്ട്; അതിലൊന്ന്, ഒരു പിക്സലിന് 42 മീറ്റർ എന്ന സ്‌പേഷ്യൽ റെസല്യൂഷൻ തരുന്ന, ജിയോസ്റ്റേഷണറി ഭ്രമണപഥത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ക്യാമറയാണ്.
ഐ.എസ്.ആർ.ഒയ്ക്ക് ഇപ്പോഴുള്ള ഏറ്റവും മികച്ച ജിയോ ഇമേജിംഗ് ശേഷിയേക്കാൾ 567 മടങ്ങ് മെച്ചപ്പെട്ട പിക്സൽ ഡെൻസിറ്റി ഇതിനുണ്ട്. സാധാരണ കണ്ണുകൾക്കോ സാധാരണ ക്യാമറകൾക്കോ വേർതിരിച്ചറിയാൻ കഴിയാത്തവിധം കൃത്രിമമായി ഇലകളും വലകളും കൊണ്ട് മറച്ചുവെച്ച ശത്രുവിന്റെ സൈനിക വാഹനങ്ങളും ഒളിത്താവളങ്ങളുംവരെ കണ്ടെത്താനാകും.സാധാരണ ഭൗമനിരീക്ഷണഉപഗ്രഹങ്ങളിലെ ക്യാമറകൾക്ക് ഒളിത്താവളങ്ങളെയും സ്വാഭാവിക സസ്യജാലങ്ങളെയും തമ്മിൽ വേർതിരിച്ചറിയാൻ പലപ്പോഴും സാധിക്കാറില്ല.
രണ്ടുവർഷത്തെ കഠിനപ്രയത്നം
കഴിഞ്ഞ രണ്ട് വർഷം ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഐ.എസ്.ആർ.ഒ കടന്നുപോയത്. ഇന്നലെത്തെ വിക്ഷേപണം ഫെബ്രുവരിയിൽ തന്നെ തയ്യാറായിരുന്നുവെങ്കിലും,കൂടുതൽ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കുമായും കേന്ദ്രസർക്കാരിന്റെ അനുമതികിട്ടാതിരുന്നതും മൂലം നീട്ടിവെക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |