SignIn
Kerala Kaumudi Online
Saturday, 12 September 2026 7.43 PM IST

വാലറ്റത്തുനിന്ന് ഇംഗ്ലണ്ടിനെ വിറപ്പിച്ചു,​ ഇംഗ്ലീഷ് ആരാധകരുടെ   കൈയടി നേടി പാക് അരങ്ങേറ്റക്കാരൻ റസാഉല്ല

razaullah-
പാക് പേസർ റസാഉല്ല

എഡ്ജ്ബാസ്റ്റൺ:ടെസ്റ്റ് അരങ്ങേറ്റത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി പാകിസ്ഥാൻ പേസർ റസാഉല്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാംടെസ്റ്റിലാണ് ൻപതാം നമ്പറിൽ ഇറങ്ങിയ 21കാരൻ 63 പന്തിൽ 81 റൺസെടുത്ത് പാകിസ്ഥാനെ തോൽവിയുടെ വക്കിൽ നിന്നും കരകയറ്റിയത്. ഒൻപത് സിക്സറുകളാണ് റസാഉല്ലയുടെ ഇന്നിംഗ്സിൽ ഉണ്ടായത്. ഔട്ടായി ഡ്രെസിംഗ് റൂമിലേക്ക് മടങ്ങുമ്പോൾ ഇംഗ്ലണ്ട്ആരാധകർ റസാഉല്ലയ്ക്ക്എഴുന്നേറ്റുനിന്ന് കൈയടിച്ച് പ്രശംസിച്ചു.

ഇംഗ്ലണ്ടിന്റെ ജൊഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജോഷ് ടംഗ് എന്നിവരടങ്ങിയ പേസ് ആക്രമണത്തിനെതിരെ നിർഭയമായാണ് റസാഉല്ല ബാറ്റുവീശിയത്. 43 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ റസാഉല്ല, ടെസ്റ്റ് അരങ്ങേറ്റത്തിൽ ഒരു പാക്ബാറ്ററുടെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡും സ്വന്തമാക്കി.

മുഹമ്മദ് അബ്ബാസിനൊപ്പം നിർണായക കൂട്ടുകെട്ടും റസാഉല്ല പടുത്തുയർത്തി. അബ്ബാസ് 42 റൺസെടുത്ത് റസാഉല്ലയ്ക്ക് മികച്ച പിന്തുണയാണ് അദ്ദേഹം നൽകിയത്. പാക് ഇന്നിംഗ്‌സ് പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങൾക്ക് ഈ കൂട്ടുകെട്ട് വലിയ തിരിച്ചടിയായി. ജോഷ് ടംഗ് അബ്ബാസിനെ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്. അധികം വൈകാതെ റസാഉല്ലയും പുറത്തായി. ഇതോടെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയെന്ന അപൂർവ നേട്ടം സ്വന്തമാക്കാനുള്ള അവസരവും നഷ്ടമായി.

രണ്ടാം ഇന്നിംഗ്‌സിൽ 449 റൺസിലെത്തിയാണ് ഓൾഔട്ടായത്. ഷാൻ മസൂദിന്റെ 95, ബാബർ അസമിന്റെ 76, അസാൻ അവൈസിന്റെ 59 എന്നിവയാണ് ഇന്നിംഗ്സിന്കരുത്തേകിയത് തുടർന്ന് വാലറ്റത്തിൽ നിന്നെത്തിയ റസാഉല്ല ഇംഗ്ലീഷ് ബൗളർമാരെ വിറപ്പിച്ചതോടെ മത്സരത്തിന്റെ ഗതി മാറി. മുഹമ്മദ് അബ്ബാസിനൊപ്പം ചേർന്ന് ഒൻപതാം വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർത്തതും നിർണായകമായി. അബ്ബാസ് പുറത്തായതിന് പിന്നാലെയാണ് റസാഉല്ലയും മടങ്ങിയത്. പാകിസ്ഥാന്റെ പത്താമത്തെ വിക്കറ്റായാണ് താരം കൂടാരം കയറിയത്. ഒടുവിൽ ഇംഗ്ലണ്ടിന് മുന്നിൽ 130 റൺസിന്റെ വിജയലക്ഷ്യം ഉയർത്താൻ പാകിസ്ഥാനായി. മത്സരത്തിൽ ഇനി രണ്ട് ദിവസം ശേഷിക്കെ, പരമ്പരയിലെ സമ്പൂർണ തോൽവി ഒഴിവാക്കാനുള്ള അവസരമാണ് പാകിസ്ഥാന് മുന്നിലുള്ളത്.

ഓപ്പണറായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയതാരമാണ് റസാഉല്ല. ബാറ്റിംഗ് ഓർഡറിൽ തന്നെ മുകളിലേക്ക് പരിഗണിക്കണമെന്ന് പരിശീലകനോട് ആവശ്യപ്പെട്ട ശേഷമായിരുന്നു ആ സെഞ്ച്വറി. എന്നാൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഒൻപതാം നമ്പറിൽ ഇറങ്ങേണ്ടിവപ്പോഴും ആക്രമണോത്സുക ബാറ്റിംഗിൽ നിന്ന് താരം പിന്നോട്ടുപോയില്ല. ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് പ്രതീക്ഷ നൽകിയതും അതേ ധൈര്യമായിരുന്നു.

English Summary

Pakistani fast bowler Razaullah made a sensational Test debut, scoring 81 off 63 balls from number nine against England. His aggressive innings, featuring nine sixes and the fastest fifty by a Pakistani debutant, lifted his team from a dire position. He built a crucial partnership, helping Pakistan set a 130-run target, keeping their series hopes alive.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, TESTCRICKET, PAKISTAN VS ENGLAND, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360