SignIn
Kerala Kaumudi Online
Saturday, 04 July 2026 8.26 PM IST

ജീവനക്കാർ തയാറായില്ലെങ്കിൽ ഒന്നുകിൽ പിരിച്ചുവിടും അല്ലെങ്കിൽ സ്ഥലം മാറ്റും, പ്രിൻസിപ്പളിനും ടീച്ചർമാർക്കും മുന്നറിയിപ്പു നൽകി ഗണേഷ് കുമാർ

ganesh-kumar

സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും താക്കീത് നൽകി ഗണേഷ് കുമാർ എം.എൽ.എ. സ്‌കൂളിൽ ഉദ്ഘാടകനായി എത്തിയപ്പോഴാണ് പരിസരം വൃത്തിയായി അല്ല കിടക്കുന്നതെന്ന് അദ്ദേഹം ശ്രദ്ധിച്ചത്. പ്രസംഗിക്കാൻ എത്തിയപ്പോൾ ഇതു ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ അദ്ധ്യാപകർക്ക് താക്കീത് നൽകി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഗണേഷ് കുമാറിന്റെ വാക്കുകൾ-

'ഇവിടെ വന്നപ്പോൾ സ്‌കൂൾ കെട്ടിടം വൃത്തികേടാക്കി ഇട്ടിരിക്കുന്നു. അതുമാത്രമല്ല ഒരു തൂണിൽ റോക്കി എന്നു എഴുതി വച്ചിരിക്കുന്നു. അതെഴുതിയവൻ ഇക്കൂട്ടത്തിലുണ്ട് ആ മാന്യൻ ഒന്നെഴുനേക്കാമോ? ഞാനൊന്ന് കാണട്ടെ. നിന്നെ ഈ വേദിയിൽ കൊണ്ടുവന്ന് ഒന്ന് അഭിനന്ദിക്കാനാ..ആരാണ് ആ മാന്യൻ. നിങ്ങൾ അവനൊരു കയ്യടി കൊടുക്കണം.

ജീവിക്കുന്ന സ്ഥലം പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോത്തരുടെയും കടമയാണ്. റോക്കി എന്ന് എഴുതിയത് ആരായാലും അതുപോലെ എഴുതിയതെല്ലാം ഞാൻ ഇവിടെ നിന്ന് പോയ ശേഷം കുറച്ച് വെള്ളം കൊണ്ടുവന്ന് മായ്ച്ച് കളയണം. അപ്പോൾ നീ മിടുക്കനാകും. ഇല്ലെങ്കിൽ ഈ കയ്യടി നിന്നെ നാണം കെടുത്താനുള്ളതായിരുന്നെന്ന് ഓർത്തോണം. ഇപ്പോൾ പുതിയ !*!ബെഞ്ചും ഡെസ്‌ക്കുമെല്ലാം കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങൾക്ക് മാത്രമുള്ളതല്ലെന്ന് ഓർക്കണം. അതിലും കോമ്പസ് കൊണ്ട് പേരെഴുതി വയ്ക്കരുത്.

പിന്നെ ഇവിടുത്തെ പ്രിൻസിപ്പലിനോടും ടീച്ചറോടും ഞാൻ പറയുകയാണ്. ഒരാഴ്ചക്കുള്ളിൽ ഞാൻ ഒന്നുകൂടി വരും. ഈ സ്‌കൂളിന്റെ പരിസരം വൃത്തിയായിരിക്കണം. അതിന് ഇവിടുത്തെ ജീവനക്കാർ തയാറായില്ലെങ്കിൽ, താൽക്കാലിക ജീവനക്കാരാണ് അവരെങ്കിൽ പിരിച്ചുവിട്ടിരിക്കും. അല്ലെങ്കിൽ സ്ഥലം മാറ്റും. അപ്പോൾ അറിയാം ഗണേഷ് കുമാറിന്റെ സ്വാധീനം എങ്ങനെയുണ്ട്. ഒരു സംശയവും വേണ്ട ഞാൻ മാറ്റിക്കും.' അദ്ദേഹം പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാർഥികൾ ഈ വാക്കുകളെ സ്വീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANESH KUMAR, SCHOOL, GANESH KUMAR SCHOOL SPEECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA