SignIn
Kerala Kaumudi Online
Friday, 05 June 2020 6.58 AM IST

ഭർത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടതെങ്കിൽ ഗുജറാത്തിൽ ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ?​ റിമയെ ന്യായീകരിച്ച് ഇഷ്‌കിന്റെ സംവിധായകൻ

rima-kallingal

തിരുവനന്തപുരം: കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ കുറിച്ചുള്ള വിവാദത്തിൽ നടി റിമ കല്ലിങ്കലിന്റെ പേര് ഉയർന്നു വന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശവുമായി ഇഷ്കിന്റെ സംവിധായകൻ അനുരാജ് മനോഹർ. സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോൾ അക്രമിക്കപ്പെടുന്നത്. അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തിൽ പരിശോധിക്കപ്പെടേണ്ടതാണെന്നും അനുരാജ് പറയുന്നു.

ഭർത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടത് എന്ന ലൈൻ ആണെങ്കിൽ, ഗുജറാത്തിലുള്ള ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം? അനുരാജ് ഫേസ്ബുക്കിൽ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോൾ അക്രമിക്കപ്പെടുന്നത്.
കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ അവർ നിരന്തരം അക്രമിക്കപ്പെടുകയാണ്..
അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്..
ആർത്തവകാലത്തെ സ്ത്രീ അശുദ്ധയാണ് എന്നു പറയുന്നവരും,സ്ത്രീകൾ ആകാശം ലക്ഷ്യമാക്കി മുഷ്ഠി ചുരുട്ടരുത് എന്ന് പറയുന്ന വിഭാഗവും ഇതിൽ പ്രബലരാണെന്ന് കമന്റുകൾ പരിശോധിച്ചാൽ വ്യക്തം.

കരുണയുമായി ബന്ധപ്പെട്ട് സംഭവിച്ച മുഴുവൻ തെറ്റിദ്ധാരണകളും ധാരണകളും പുറത്ത് വരണം എന്ന് തന്നെയാണ് ആഗ്രഹം.
ഔദ്യോഗികമായി അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

പൊതു ഇടങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക്, വാരി' അറിയുന്നവർക്ക് നേരെയും നിയമ നടപടികൾ ഉണ്ടാവണം.

ഭർത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടത് എന്ന ലൈൻ ആണെങ്കിൽ..
ഗുജറാത്തിലുള്ള ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, RIMA KALLINGAL, KARUNA MUSIC, ASHIQ ABU, ANURAJ MANOHAR
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.