SignIn
Kerala Kaumudi Online
Saturday, 26 September 2026 12.06 AM IST

ഞങ്ങളുടെ മണ്ടൻ പ്രസിഡന്റ് അങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്,​ എന്താകുമോ എന്തോ... രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാ, കുറച്ച് നാളത്തേക്കെങ്കിലും അമേരിക്കൻ പ്രസിഡന്റാകാമോ?

trump

കൊച്ചി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഒരു പ്രവാസി എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളേക്കാൾ വിദേശത്തുള്ള തങ്ങളുടെ കാര്യമാണ് കൂടുതൽ കഷ്ടമെന്ന് നസീർ ഹുസൈൻ എന്നയാൾ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ട്രംപിന് പകരം കുറച്ച് കാലം അമേരിക്കൻ പ്രസിഡന്റ് ആകുമോ എന്നാണ് അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയ മുഖ്യമന്ത്രി, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളെക്കാൾ വിദേശത്തുള്ള ഞങ്ങളെ കുറിച്ചാണ് ഞങ്ങൾക്ക് കൂടുതൽ ആശങ്ക..

അമേരിക്കയിൽ തന്നെ ഇപ്പൊൾ കൊറോണ ബാധിച്ചവരുടെ സംഖ്യ ചൈനയെയും ഇറ്റലിയെയും കടത്തി വെട്ടി 82,100+ ആയി.

ഞങൾ താമസിക്കുന്ന കേരളം പോലുള്ള ചെറിയ സംസ്ഥാനം ആയ ന്യൂ ജേഴ്സിയിൽ തന്നെ ഇപ്പൊൾ 7000 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഞങ്ങളുടെ മണ്ടൻ പ്രസിഡന്റ് ട്രമ്പ് ഏപ്രിലിൽ ഈസ്റ്റർ സമയം ആകുമ്പോഴേക്കും എല്ലാ ബിസിനെസ്സും തുറന്നു പ്രവർത്തിക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, അതും കൂടി ആകുമ്പോൾ എന്തൊക്കെ ആകുമോ എന്തോ..

താങ്കൾക്ക് കുറച്ച് നാളത്തേക്ക് എങ്കിലും അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയുമോ? ഇല്ല അല്ലേ.. രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, PINARAYI VIJAYAN, FACEBOOK POST, PRAVASI, CORONA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA