SignIn
Kerala Kaumudi Online
Wednesday, 28 October 2020 9.09 AM IST

പദ്മരാജൻ പുരസ്കാരം: മികച്ച നോവൽ സമുദ്രശില, സംവിധായകൻ മധു സി.നാരായണൻ

തിരുവനന്തപുരം: പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ സാഹിത്യ,​ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള ആദ്യ പുരസ്കാരത്തിന് സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' അർഹമായി. 20,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മികച്ച ചെറുകഥയായി (15,​000 രൂപ)​ സാറാ ജോസഫിന്റെ 'നീ' തിരഞ്ഞെടുത്തു. 'കുമ്പളങ്ങി നൈറ്റ്സ്' ഒരുക്കിയ മധു സി. നാരായണൻ മികച്ച സംവിധായകനായി (25,​000 രൂപ)​. സജിൻബാബുവാണ് മികച്ച തിരക്കഥാകൃത്ത് (15,000 രൂപ)​ ചിത്രം : ബിരിയാണി. 'ഉയരെ'യുടെ തിരക്കഥയ്ക്ക് ബോബി,​ സഞ്ജയ് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

പ്രസന്നരാജൻ,​ ശ്യാമപ്രസാദ് എന്നിവർ ചെയർമാൻമാരായ ജൂറിയാണ് നിർണയം നടത്തിയത്. പുരസ്കാരദാനചടങ്ങ് പിന്നാലെ അറിയിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ,​ ജനറൽ സെക്രട്ടറി ബൈജു ചന്ദ്രൻ,​ സെക്രട്ടറി പ്രദീപ് പനങ്ങാട് എന്നിവർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PADMARAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.