കോട്ടയം: നെയ്യാറ്റിൻകര- തൃശൂർ സൂപ്പർഫാസ്റ്റ് ബസിന് തിരുവല്ലയിൽ നിന്ന് രാവിലെ 8.10ന് കയറാൻ സീറ്റ് ബുക്ക് ചെയ്ത ആളെ പുലർച്ചെ 4.38ന് കണ്ടക്ടർ വിളിച്ച് യാത്ര ഓർമ്മിപ്പിച്ചു. തിരുവല്ലയിൽ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്യാൻ ബുക്ക് ചെയ്ത ഫോട്ടോഗ്രാഫർ രാജേഷ് ബാബുവിനാണ് കണ്ടക്ടറുടെ ശ്രദ്ധ മൂലം ഉറക്കം നഷ്ടപ്പെട്ടത്. രാവിലെ ബസിലെ തിരക്ക് കാരണം സീറ്റ് ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇത് കണക്കിലെടുത്താണ് രാജേഷ് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തത്.
നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പുലർച്ചെ ബസ് പുറപ്പെട്ട സമയത്ത് 4.36ന് ആദ്യത്തെ വിളി വന്നു. ബസ് കൃത്യസമയത്താണ് പുറപ്പെടുന്നതെന്നും തിരുവല്ല സ്റ്റാൻഡിൽ എത്തണമെന്നുമായിരുന്നു നിർദ്ദേശം. ഇതിന് ശേഷം 5.20നും 7.33നും 8.03നും കണ്ടക്ടർ മൊബൈൽ ഫോണിൽ വിളിച്ച് യാത്രാ കാര്യം ഓർമ്മിപ്പിച്ചെന്ന് രാജേഷ് പറയുന്നു.
A bus conductor repeatedly called passenger Rajesh Babu from 4:38 AM to remind him of his 8:10 AM journey from Thiruvalla to Kottayam. The passenger, who booked a seat on the Neyyattinkara-Thrissur superfast bus, reportedly lost sleep due to the conductor's frequent calls about his trip.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |