SignIn
Kerala Kaumudi Online
Saturday, 01 August 2026 2.11 AM IST

അനധികൃത ബോർഡുകൾ നീക്കിയില്ലെങ്കിൽ നടപടി: ഹൈക്കോടതി

d

കൊച്ചി: കർശന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും വീണ്ടും അനധികൃത ഫ്ലക്‌സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിൽ ഹൈക്കോടതി വിമർശനം. ലംഘനം തുടർന്നാൽ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.
കോടതി നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ എന്തു നടപടി സ്വീകരിച്ചെന്നു സർക്കാർ അറിയിക്കണം.

തദ്ദേ സെക്രട്ടറിമാർക്ക് ഇതവസാന അവസരമാണ്. അവരവരുടെ പരിധിയിലുള്ള മേഖലകളിൽ നിന്ന് അനധികൃത ബോർഡുകളും മറ്റും നീക്കണം. ഭാവിയിൽ സ്ഥാപിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം.നഗരകാര്യ ജോയിന്റ് ഡയറക്ടർമാർ ഇതൊന്നും കാണുന്നില്ലേ?.. നിയമലംഘനം തുടർന്നാൽ ജോയിന്റ് ഡയറക്ടർമാർ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് പലയിടത്തും വീണ്ടും അനധികൃത ബോർഡുകൾ പ്രത്യക്ഷപ്പെട്ടതു ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ റിപ്പോർട്ട് നൽകിയിരുന്നു. കൊല്ലത്തും തിരുവനന്തപുരത്തും ഫ്‌ളക്‌സുകളും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ, മത സ്ഥാപനങ്ങൾ, മർച്ചന്റ് അസോസിയേഷനുകൾ, സംഘടനകൾ തുടങ്ങിയവരാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. നിരോധനമടക്കം ഏർപ്പെടുത്തി തമിഴ്‌നാട് നടപടിയെടുത്തിട്ടുണ്ട്. എന്തു കൊണ്ടാണ് സംസ്ഥാന സർക്കാർ ഇത്തരത്തിൽ നടപടിയെടുക്കാത്തതെന്ന് കോടതി ആരാഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA