SignIn
Kerala Kaumudi Online
Saturday, 01 August 2026 2.00 AM IST

അഭിഭാഷകരുടെ പ്രതിഷേധ ധർണ 5ന്

d

കൊച്ചി: അഭിഭാഷകരുടെയും കേരള ബാർ കൗൺസിലിന്റെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 5ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ കേരള ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ ഗവർണർ വിജ്ഞാപനം ചെയ്തിട്ടും, അധികാരം കൈമാറാൻ ബാർ കൗൺസിൽ ഒഫ് ഇന്ത്യയും നിലവിലെ നോമിനേറ്റഡ് സമിതിയും തയ്യാറായിട്ടില്ല. ഇവരെ ഉൾപ്പെടുത്താതെ നോമിനേറ്റഡ് സമിതി പ്രവർത്തിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. 5ന് രാവിലെ 10.30ന് കേരള ബാർ കൗൺസിൽ ആസ്ഥാനമന്ദിരത്തിന് മുന്നിൽ പ്രതിഷേധധർണ നടത്തും. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.സി.മോഹനൻ, ജോയിന്റ് സെക്രട്ടറി അഡ്വ.കെ.കെ. നാസർ, വൈസ് പ്രസിഡന്റ് അഡ്വ.തോമസ് എബ്രഹാം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രമേശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA