SignIn
Kerala Kaumudi Online
Saturday, 01 August 2026 8.12 AM IST

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ അതിതീവ്രമാകും

rain-school-holiday
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കേരളത്തിലെ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്‌ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഇടുക്കിയിലെ പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ആറ് ജില്ലകളിൽ വരും മണിക്കൂറുകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെ‍ഡ് അലർട്ട്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

English Summary

Kerala has declared a holiday today for educational institutions in four districts – Pathanamthitta, Wayanad, Idukki, and Kottayam – due to heavy rainfall. The directive, covering all institutions including professional colleges, follows collectors' announcements. Additionally, six districts are under a Red Alert, and others an Orange Alert, anticipating continued intense downpours.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL HOLIDAY KERALA, HEAVY RAIN ALERT, KERALA WEATHER TODAY, KERALA MAZHA SCHOOL HOLIDAY, SCHOOL AVADHI MAZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA