SignIn
Kerala Kaumudi Online
Wednesday, 09 September 2026 6.00 PM IST

സ്വപ്‌നയും സന്ദീപും കസ്‌റ്റംസ് ക‌സ്‌റ്റഡിയിൽ; റബിൻസിനും ഫൈസൽ ഫരീദിനുമെതിരെ ജാമ്യമില്ലാ വാറണ്ട്

sw

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായരെയും സ്വപ്‌ന സുരേഷിനെയും അഞ്ചു ദിവസം കസ്റ്റംസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. കേസിലെ മ‌റ്റ് രണ്ട് പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കൊച്ചിയിലെ സാമ്പത്തിക കു‌റ്റകൃത്യ കോടതി ഉത്തരവിട്ടു. കസ്‌റ്റംസിന്റെ അപേക്ഷ പ്രകാരമാണ് കോടതി നടപടി. അടുത്തമാസം ഒന്നുവരെയാണ് ഇവരെ കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്. സ്വപ്‌നയെയും സന്ദീപിനെയും ആദ്യമായാണ് കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നത്.

യു എ ഇ കോൺസുലേ‌‌‌‌റ്റിലെ ദൃശ്യങ്ങൾ ഹാജരാക്കാനും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതിചേർത്തുകൊണ്ടുള‌ള റിപ്പോർട്ട് കസ്റ്റംസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. വിദേശത്തുള‌ള പ്രതികളെ ഇന്ത്യയിലെത്തിക്കാനും കസ്റ്റംസ് അപേക്ഷ നൽകിയിരുന്നു ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിലെ മ‌റ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള‌ളി. ഹംജദ് അലി, സംജു, മുഹമ്മദ് അൻവർ, മുഹമ്മദ് അബു ഹാഷിം എന്നിവരുടെ അപേക്ഷയാണ് തള‌ളിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAPNA SURESH, SANDEEP NAIR, GOLD, CUSTOMS, CUSTOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA