ചെങ്ങന്നൂർ: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിവരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരുവന്നൂർ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രതികരണം. രാഷ്ട്രീയമായ നീക്കങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ മകൾ വീണ വഴി കൈക്കൂലി വാങ്ങിയെന്ന ഇഡിയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എന്നാൽ തനിക്കെതിരായ കേസിനെക്കുറിച്ച് ചെങ്ങന്നൂരിലെ പരിപാടിയിൽ പിണറായി പ്രതികരിച്ചില്ല.
'കരുവന്നൂരിൽ തെറ്റായ നടപടികൾ സ്വീകരിച്ചപ്പോൾ അതിനെതിരെ ശക്തമായ നടപടിയാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പക്ഷേ നമ്മുടെ രാജ്യത്തെ ഇഡി എന്ന അന്വേഷണ ഏജൻസി അതിലിടപെട്ട് ഒരു പാർട്ടിയെ പ്രതിയാക്കി. രാജ്യത്ത് ആദ്യമായിട്ടാണിത്. സ്ഥാപനത്തിൽ അഴിമതി നടത്തിയവരെ കണ്ടെത്തുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തപ്പോഴാണ് ഇഡി വരുന്നത്. അത്തരത്തിലുള്ള ചിലരെ ഇഡി സ്വാധീനിച്ച് അവരെ മാപ്പുസാക്ഷിയാക്കി. ഇഡിയോ അവരെ പിന്നിൽ നിന്ന് നയിക്കുന്നവരോ മനസിൽ കാണുന്ന കാര്യങ്ങൾ ഈ പറയുന്ന ആളുകൾ പറയണം. കേരളത്തിലെ സഹകരണ മേഖലയാകെ അഴിമതിയുടെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഏജൻസികൾ നടത്തുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും'- പിണറായി വിജയൻ വ്യക്തമാക്കി.
Opposition Leader Pinarayi Vijayan asserted that the Enforcement Directorate's actions, particularly regarding the Karuvannoor bank scam, are politically motivated and will be confronted politically. He criticized the ED for attempting to implicate a political party and portraying Kerala's cooperative sector as corrupt. Vijayan stated the LDF government had already taken strong action against irregularities in the bank.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |