SignIn
Kerala Kaumudi Online
Saturday, 11 July 2026 11.26 AM IST

താഴേക്ക് നോക്കല്ലേ...! 1,900 അടി ഉയരത്തിൽ ദമ്പതിമാരുടെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ട്

wedding-photos

ലിറ്റിൽ റോക്ക് : പല വെറൈറ്റിയിലുള്ള വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളും നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതു പോലൊന്ന് ഏതായാലും ആരും അധികം കണ്ട് കാണാൻ വഴിയില്ല. കൊവിഡ് 19 കാരണം തങ്ങളുടെ വിവാഹച്ചടങ്ങ് ലളിതമാക്കേണ്ടി വന്നെങ്കിലും വെഡ്ഡിംഗ് ഫോട്ടോകളിലൂടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികൾ.

wedding-photos

യു.എസിലെ ആർക്കാൻസസ് സംസ്ഥാനത്തിലെ മൗണ്ടൻ ഹോം സ്വദേശികളാണ് 30 കാരനായ റയാൻ മേയേഴ്സും 28കാരിയായ ഭാര്യ സ്കൈയും. വളരെ ആഘോഷത്തോട് നടത്താൻ തീരുമാനിച്ചതായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ കൊവിഡ് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. അതുകൊണ്ട് തന്നെ തങ്ങളുടെ സ്വദേശത്തെ തന്നെ പ്രധാന ഹൈക്കിംഗ് പോയിന്റുകളിൽ ഒന്നായ വിറ്റാക്കർ പോയിന്റിനെ ഫോട്ടോഷൂട്ട് ഡെസ്റ്റിനേഷനാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

wedding-photos

1,900 അടി ഉയരത്തിലുള്ള കൂറ്റൻ പാറയുടെ അറ്റത്ത് നിന്നും ചെങ്കുത്തായ താഴേക്ക് ചരിഞ്ഞ് നോക്കുന്ന സ്കൈയുടെ ചിത്രം കണ്ട് എല്ലാവരും ഞെട്ടി. കണ്ടാൽ ശരിക്കും ഇപ്പോൾ താഴേക്ക് വീണ് പോകും എന്നാണ് തോന്നുക. എന്നാൽ ശരിക്കും ഒരു കയറിന്റെ സഹായത്താലാണ് ഈ നില്പ്. ഹൈക്കിംഗിലുൾപ്പെടെ പരിചയ സമ്പത്തുള്ള വിദഗ്ദ്ധർ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളോടെയാണ് ദമ്പതിമാരുടെ ഈ സാഹസിക ഫോട്ടോഷൂട്ട് നടന്നത്. ഏതായാലും കല്യാണം വലിയ ആഘോഷമാക്കാനായില്ലെങ്കിലും ഒരിക്കലും മറക്കാനാകാത്ത ഗംഭീര ഫോട്ടോഷൂട്ട് വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEDDING PHOTOS, EDGE OF A CLIFF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE