SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.04 PM IST

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ഉദ്ഘാടനം; കെ കെ രാഗേഷ് എം പിക്ക് കളക്‌ടറുടെ നോട്ടീസ്

Increase Font Size Decrease Font Size Print Page

kk-ragesh

കണ്ണൂർ: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് കെ കെ രാഗേഷ് എം പിക്കും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനനും കണ്ണൂർ ജില്ലാ കളക്‌ടർ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്‌തതിനാണ് രാഗേഷിന് നോട്ടീസ് അയച്ചത്. മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട പൊതു പരിപാടി നടത്തിയതിനാണ് മേയർക്ക് നോട്ടിസ് നൽകിയത്.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കെ കെ രാഗേഷ് എം പി മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്‌തുവെന്നാണ് കണ്ടെത്തൽ. മേയർ ടി ഒ മോഹനൻ ചിക്കൻ സ്റ്റാളുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുളള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തിയെന്നും കണ്ടെത്തി.

നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്‌ടർ ടി വി സുഭാഷിന്റെ നിർദേശം. ചട്ടം ലംഘിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാൽ ഉടൻ മറുപടി നൽകുമെന്നും ഇരുവരും അറിയിച്ചു.

TAGS: ELECTION COMMISSION, KK RAGESH, T O MOHANAN, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY