SignIn
Kerala Kaumudi Online
Thursday, 17 September 2026 11.02 PM IST

ലക്ഷദ്വീപിന് സഹായവുമായി നാവികസേന

oxygen-

കൊച്ചി: ലക്ഷദ്വീപിലെ കൊവിഡ് രോഗികൾക്കായി ഓക്‌സിജനും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് നാവികസേന. 1,300 പേർക്കാണ് ദ്വീപിൽ കൊവിഡ് ബാധിച്ചത്. ഇവരിൽ ഭൂരിഭാഗവും കല്‌പേനി ദ്വീപിലാണ്. കൊച്ചിയിലെ നാവികത്താവളത്തിൽ നിന്ന് ഐ.എൻ.എസ് ശാരദയിലാണ് 35 ഓക്‌സിജൻ സിലിണ്ടറുകൾ, ടെസ്റ്റ് കിറ്റുകൾ, പി.പി.ഇ കിറ്റ്, മാസ്‌ക്, മരുന്നുകൾ തുടങ്ങിയവ കവരത്തിയിൽ എത്തിച്ചത്. തുടർന്ന് മിനിക്കോയ് ദ്വീപിലും ഓക്‌സിജൻ സിലിണ്ടറുകളും മരുന്നുകളും എത്തിച്ചു. ദ്വീപിൽ നിന്ന് ശേഖരിച്ച 41 ഒഴിഞ്ഞ ഓക്‌സിജൻ സിലിണ്ടറുകളുമായി പ്രത്യേക ബോട്ട് കൊച്ചിയിലേക്ക് ഇന്നലെ പുറപ്പെട്ടു. കൊച്ചിയിൽ നിന്ന് ഓക്‌സിജൻ നിറച്ച് ഇവ ദ്വീപിൽ തിരിച്ചെത്തിക്കും. കടമത്ത് ദ്വീപിൽ ഒരു ഡോക്ടറെയും രണ്ട് മെഡിക്കൽ അസിസ്റ്റന്റുമാരെയും കൊച്ചിയിലെ നാവിക ആശുപത്രിയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ നാവിക ആശുപത്രിയിൽ ലക്ഷദ്വീപ് നിവാസികൾക്കായി 10 കിടക്കകൾ നീക്കിവച്ചതായി നാവികസേനാ വക്താവ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAKSHDWEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA